|    Oct 21 Sat, 2017 11:11 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

അട്ടപ്പാടി വാലി ജലസേചന പദ്ധതി; കേരളത്തിന്റെ നിലപാട് കേന്ദ്രം തള്ളി

Published : 1st August 2016 | Posted By: SMR

തിരുവനന്തപുരം: അട്ടപ്പാടി വാലി ജലസേചന പദ്ധതി അനുമതി നല്‍കാന്‍ തമിഴ്‌നാടിന്റെ അഭിപ്രായം പരിഗണിക്കേണ്ടതില്ലെന്ന കേരളത്തിന്റെ നിലപാട് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം തള്ളി. പദ്ധതിക്ക് പരിസ്ഥിതി അനുമതി തേടി കേരളം സമര്‍പ്പിച്ച അപേക്ഷയില്‍ തമിഴ്‌നാടിന്റെ നിലപാടു കൂടി അറിഞ്ഞശേഷം തീരുമാനമെടുക്കാമെന്ന്  മന്ത്രാലയം അറിയിച്ചു.
പദ്ധതി പ്രദേശം തമിഴ്‌നാട് അതിര്‍ത്തിയിലായതിനാല്‍ തമിഴ്‌നാടിന്റെ അഭിപ്രായം കൂടി ആരായേണ്ടതുണ്ടെന്ന് നേരത്തെ കേന്ദ്രം കേരളത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളം തമിഴ്‌നാടിന്റെ നിലപാട് തേടിയെങ്കിലും മറുപടി ലഭിച്ചില്ല. തുടര്‍ന്നാണ് കേരളം കേന്ദ്രത്തെ സമീപിച്ചത്.
കിഴക്കന്‍ അട്ടപ്പാടിയിലെ 4900 ഹെക്ടര്‍ സ്ഥലം കൃഷിയോഗ്യമാക്കാനും ആദിവാസികള്‍ക്ക് ഉള്‍പ്പെടെ ഉപജീവനമാര്‍ഗവും കുടിവെള്ളവും ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് 1970ലാണ് പദ്ധതിക്കു തുടക്കം കുറിച്ചത്. ഷോളയൂര്‍ പഞ്ചായത്തിലെ വെങ്കക്കടവില്‍ ഭവാനിപ്പുഴയുടെ കൈവഴിയായ ശിരുവാണിയില്‍ ഡാം നിര്‍മിച്ച് ജലസേചനം നടത്തുന്ന വിധത്തിലാണ് പദ്ധതി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക