|    Sep 24 Sun, 2017 12:18 pm
FLASH NEWS

അട്ടപ്പാടി മേഖലയിലെ കാട്ടാന ശല്യം: ജനകീയ സമിതികള്‍ രൂപീകരിക്കും

Published : 27th September 2016 | Posted By: SMR

അഗളി: അട്ടപ്പാടി മേഖലയിലെ ആനശല്യം പരിഹരിക്കുമെന്ന പ്രതീക്ഷയോടെ അട്ടപ്പാടിയില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ ജനകീയസമിതികള്‍ രൂപീകരിക്കാന്‍ തീരുമാനം. ആന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്ന് അട്ടപ്പാടിയില്‍ ജനകീയ സമിതികള്‍ രൂപീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് കമ്യൂണിറ്റിഹാളില്‍ കൂടിയ യോഗത്തില്‍ എം ബി രാജേഷ് എം പി അധ്യക്ഷതവഹിച്ചു.
ജനവാസമേഖലകളില്‍ കാട്ടാനകള്‍ ഇറങ്ങി നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നത് തടയാനായി അട്ടപ്പാടിയിലെ എലഫന്റ് സ്‌ക്വാഡിനെ വിപുലികരിക്കാനും ഇവര്‍ക്ക് ആവശ്യമുള്ള വാഹനം, ടോറച്ച്, പടക്കം, എന്നിവ നല്‍കാനും, അട്ടപ്പാടിയിലെ വിവിധ മേഖലകളില്‍ വൈദ്യുത വേലികള്‍ നിര്‍മിക്കാനും യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ അട്ടപ്പാടി ബ്ലോക്ക് പ്രസിഡന്റ് ഈശ്വരിരേശന്‍, വെസ് പ്രസിഡന്റ് പി ശിവശങ്കര ന്‍, അട്ടപ്പാടി അഗളി പഞ്ചായത്ത് പ്രസിഡന്റ് ശ്രിലക്ഷ്മി ശ്രീകുമാ ര്‍, പുതൂര്‍ പഞ്ചായത്ത് പ്രസിഡ ന്റ് ജ്യോതി അനില്‍കുമാര്‍,ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രത്‌ന രാമമൂര്‍ത്തി  പഞ്ചായത്ത് പ്രസിഡന്റ് അട്ടപ്പാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് കെ രാജന്‍, എം റ്റി സണ്ണി, മുഹമ്മദ് ജക്കീര്‍ എന്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക