|    Nov 19 Mon, 2018 7:22 pm
FLASH NEWS

അട്ടപ്പാടി ചുരത്തില്‍ ഗതാഗതം പുനസ്ഥാപിച്ചു

Published : 23rd September 2017 | Posted By: fsq

 

മണ്ണാര്‍ക്കാട്: മഴക്കെടുതി കാരണം അടച്ചിട്ട അട്ടപ്പാടി ചുരത്തില്‍ ഗതാഗതം പുനസ്ഥാപിച്ചു. ഇന്നലെ രാവിലെ ആറു മുതലാണ് ചുരം വഴി ചെറിയ വാഹനങ്ങള്‍ കടത്തി വിടാന്‍ തുടങ്ങിയത്. രാവിലെ ആറു മുതല്‍ വൈകിട്ടു ആറു വരെയാണു ചുരത്തിലൂടെ യാത്രയ്ക്ക് അനുമതി. രാത്രി ഗതാഗത നിരോധനം തുടരും. 29 മുതല്‍ ബസ് ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ കടത്തി വിടാനാണ് ആലോചിക്കുന്നത്. വലിയ ചരക്കു വാഹനങ്ങള്‍ക്ക് നിരോധനം തുടരും. ഇന്നലെ കാറുകള്‍, ഇരു ചക്ര വാഹനങ്ങള്‍, മിനിലോറികള്‍ എന്നിവയാണ് കടത്തി വിട്ടത്. കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് റോഡില്‍ യാത്ര നിരോധിച്ചിരുന്നത്. കനത്ത മഴയില്‍ മണ്ണിടിഞ്ഞുണ്ടായ റോഡിലെ തടസങ്ങള്‍ വാഹനങ്ങള്‍ക്ക് പോകാവുന്ന വിധത്തില്‍ മാറ്റി. ബാക്കിയുള്ളതും മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ട്. വന്‍ പാറക്കലുകളും മണ്ണും വീണതിനാല്‍ റോഡിന് പൊതുമരാമത്ത് വകുപ്പ് സുരക്ഷ സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഇത് ലഭിച്ചാലെ ചുരത്തിലെ ഗതാഗതം പൂര്‍വ സ്ഥിതിയിലാവു. റോഡ് പലയിടത്തും തകര്‍ന്നിട്ടുണ്ട്. മുക്കാലിയിലും ആനമൂളിയിലും പോലിസും വനം വകുപ്പുമുണ്ട്. അപകടാവസ്ഥയിലായ റോഡിന്റെ വശങ്ങളില്‍ ബാരിക്കേടുകള്‍ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുന്നുണ്ട്. അഞ്ചു ദിവസമാണ് ചുരത്തില്‍ യാത്ര മുടങ്ങിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss