|    Jan 16 Mon, 2017 4:40 pm

അട്ടപ്പാടിയുടെ കിഴക്കന്‍ മേഖല കടുത്ത വരള്‍ച്ചയില്‍

Published : 15th August 2016 | Posted By: SMR

പാലക്കാട്: അട്ടപ്പാടിയിലെ പരമ്പരാഗത കൃഷിവിളകള്‍ ചെയ്തുപോരുന്ന കിഴക്കന്‍ അട്ടപ്പാടി പ്രദേശം കടുത്ത വരള്‍ച്ചയുടെ പിടിയില്‍. കര്‍ക്കിടകത്തിലെ കുറഞ്ഞമഴ പടിഞ്ഞാറന്‍ അട്ടപ്പാടിയില്‍ എത്തിയെങ്കിലും മറ്റു പ്രദേശങ്ങളിലെ കര്‍ഷകര്‍ ആശങ്കയിലാണ്.
കോട്ടത്തറ, വട്ട്‌ലക്കി, മട്ടത്തുക്കാട്, ചീരക്കടവ്, പാലൂര്‍, പുതൂര്‍ പ്രദേശങ്ങളിലെ പരമ്പരാഗത കൃഷികളായ റാഗി, ചാമ, തുവര, അവര, ചീര,ചോളം എന്നീ വിളകള്‍ക്ക് ലഭിക്കേണ്ട മഴയുടെ അളവ് ഗണ്യമായ കുറഞ്ഞത് കൃഷിയെ ബാധിച്ചു. ആദിവാസി സമൂഹം അവരുടെ നിത്യോപയോഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭക്ഷ്യവിളകളാണിവ.
പല കര്‍ഷകരും ബാങ്കുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും കടം വാങ്ങിയും കന്നുകാലികളെ വിറ്റും ഉള്ള സാമ്പത്തികം ഉപയോഗിച്ചാണ് കൃഷി ഇറക്കിയിട്ടുള്ളത്. കാര്‍ഷിക വിളകളുടെ നഷ്ടത്തിന് തക്കതായ പരിഹാരം നല്‍കണമെന്ന് കര്‍ഷക കൂട്ടായ്മ ആവശ്യപ്പെടുന്നു. കിഴക്കന്‍ അട്ടപ്പാടിയിലെ ആദിവാസികളും തമിഴ് കുടിയേറ്റ കര്‍ഷകരും ഒരുപോലെ പ്രതീക്ഷിച്ചിരുന്ന ആടി പതിനെട്ടാം പെരുക്കം (കര്‍ക്കിടകം) ഇത്തവണ കാര്യമായ ഒരു മഴ പോലും നല്‍കാതെ കര്‍ഷകരെ നിരാശരാക്കി. അട്ടപ്പാടിയിലെ വാഴ കര്‍ഷകര്‍ക്ക് കഴിഞ്ഞ രണ്ടു മാസത്തോളമായി വിളകള്‍ക്ക് വില ലഭിച്ചുവെങ്കിലും കൃഷിയിറക്കേണ്ട കര്‍ഷകര്‍ ആശങ്കയിലായി. അട്ടപ്പാടിയിലെ പ്രധാന ജലസ്രോതസ്സുകളായ ഭവാനിപ്പുഴയിലേക്കുംശിരുവാണിപ്പുഴയിലേക്കും നീരൊഴുക്ക് മുന്‍ വര്‍ഷത്തിനെ അപേക്ഷിച്ച് കുറവാണ് ഉണ്ടായിട്ടുള്ളത്. ഇത്തവണ മഴ കുറവായതിനാല്‍പടിഞ്ഞാറന്‍ അട്ടപ്പാടിയിലെ പ്രധാന വിളകളില്‍ ഒന്നായ കുരുമുളകിന്റെ ഉല്‍പാദനം കുറയുമെന്ന് കര്‍ഷകര്‍ പറയുന്നു. കൂടാതെ ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ വിളകള്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്. കിഴക്കന്‍ അട്ടപ്പാടിയില്‍ മഴ ഇപ്രകാരം ലഭിക്കാതെ വന്നാല്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുമെന്നാണ് ഊരുനിവാസികള്‍ പറയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക