|    Oct 19 Fri, 2018 12:43 pm
FLASH NEWS

അട്ടപ്പാടിയില്‍ സമഗ്ര ആരോഗ്യ സംരക്ഷണ പദ്ധതി: പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

Published : 25th September 2017 | Posted By: fsq

 

അഗളി: അട്ടപ്പാടിയിലെ പട്ടികവര്‍ഗക്കാരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പൈലറ്റ് അടിസ്ഥാനത്തില്‍ ഇഎംഎസ് മെമ്മോറിയല്‍ സഹകരണ ആശുപത്രിയുമായി ചേര്‍ന്ന് സമഗ്ര ആരോഗ്യ സംരക്ഷണ പദ്ധതി സഹകരണ വകുപ്പിനു കീഴില്‍ നടപ്പിലാക്കുന്നു . അട്ടപ്പാടി ആദിവാസി ഊരുകളില്‍ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുക, ആരോഗ്യ പ്രവര്‍ത്തകരെയും വൊളന്റിയര്‍മാരെയും കോളനികളില്‍ നിയോഗിച്ച് ആരോഗ്യ-പോഷക ആവശ്യങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുക, ആംബുലന്‍സ് സേവനങ്ങള്‍ ഉറപ്പാക്കുക, ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ഭക്ഷണവും ആവശ്യമായ പോഷകാഹാരവും നല്‍കുക എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലാ പട്ടികവര്‍ഗ വികസന ഓഫിസര്‍, ജില്ലാ പട്ടികജാതി ഓഫിസര്‍, ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍), പാലക്കാട്-മലപ്പുറം എന്നിവര്‍ സംയുക്തമായാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുക. പദ്ധതി നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി പാലക്കാട് ജില്ലാ സഹകരണ ബാങ്കില്‍ അവലോകന യോഗം ചേര്‍ന്നു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍)മാരായ എം കെ ബാബു (പാലക്കാട)്, ദേവസ്യ (മലപ്പുറം), അട്ടപ്പാടി ഐടിഡിപി പ്രൊജക്റ്റ് ഓഫിസര്‍ കെ കൃഷ്ണപ്രകാശ്,  ജില്ലാ പട്ടികജാതി വികസന ഓഫിസര്‍, പെരിന്തല്‍മണ്ണ ഇഎംഎസ് ഹോസ്പിറ്റല്‍  ജനറല്‍ മാനേജര്‍ എന്നിവരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു .വിശദമായ പദ്ധതി നിര്‍ദ്ദേശം സഹകരണ സംഘം രജിസ്ട്രാര്‍ക്ക് 15 ദിവസത്തിനകം സമര്‍പ്പിക്കാനും തീരുമാനിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss