|    May 23 Tue, 2017 5:06 am
FLASH NEWS

അട്ടപ്പാടിയില്‍ വീണ്ടും മാവോവാദി സാന്നിധ്യം

Published : 6th August 2016 | Posted By: SMR

പാലക്കാട്: കുറച്ചുനാളത്തെ ഇടവേളയ്ക്കുശേഷം അട്ടപ്പാടിയില്‍ വീണ്ടും മാവോവാദി സാന്നിധ്യം. അട്ടപ്പാടി മുക്കാലിക്കു സമീപം കരുവാര ഊരിനു സമീപത്തെ ഫാമില്‍ ആറംഗസംഘത്തെ കണ്ടതായി ആദിവാസികള്‍ പോലിസിന് മൊഴിനല്‍കി. സംഘത്തില്‍ മൂന്നു വനിതകളും മൂന്നു പുരുഷന്‍മാരുമാണ്. പോലിസ് ഫോട്ടോ കാണിച്ചതിനെ തുടര്‍ന്ന് ഇതില്‍ മൂന്നുപേരെ ആദിവാസികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രഭ, സുന്ദരി, വേലുമുരുകന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. കഴിഞ്ഞയാഴ്ചയും കരുവാര ഊരില്‍ മാവോവാദികള്‍ വന്നുപോയതായി പോലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. അന്ന് 11 പേരുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day