|    Jul 21 Sat, 2018 1:21 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

അട്ടപ്പാടിയില്‍ ദുരിതത്തില്‍പ്പെട്ട ആദിവാസികളെ പുനരധിവസിപ്പിക്കും

Published : 19th September 2017 | Posted By: fsq

 

തിരുവനന്തപുരം: അട്ടപ്പാടിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും ദുരിതത്തില്‍പ്പെട്ട മുഴുവന്‍ പട്ടികവര്‍ഗ ജനവിഭാഗങ്ങളെയും പുനരധിവസിപ്പിക്കുന്നതിനു നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ കെ ബാലന്‍ അറിയിച്ചു. ആനക്കല്‍ ഊരിലെ ഉരുള്‍പൊട്ടലില്‍ മൂന്നു വീടുകള്‍ തകര്‍ന്നു. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. നിരവധി വളര്‍ത്തുമൃഗങ്ങള്‍ ഒഴുകിപ്പോയി. വ്യാപകമായ കൃഷിനാശം ഉണ്ടായി. ഈ പ്രദേശത്തെ 62 പേരെ ഐടിഡിപിയുടെ നിയന്ത്രണത്തിലുള്ള കാരുണ്യ ആശ്രമത്തില്‍ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.  ഷോളയാര്‍ ഒഴിച്ചുള്ള മറ്റു പഞ്ചായത്തുകളില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീട് നല്‍കുന്നതിനും മറ്റ് നാശനഷ്ടങ്ങള്‍ സംഭവിച്ചവരെ പുനരധിവസിപ്പിക്കുന്നതിനും നടപടി സ്വീകരിക്കാന്‍ പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss