|    Sep 26 Wed, 2018 10:06 am
FLASH NEWS

അട്ടപ്പാടിയില്‍ കാര്‍ഷിക വ്യാപന പദ്ധതി: കൃഷി മന്ത്രി

Published : 20th January 2017 | Posted By: fsq

 

പാലക്കാട്:ആദിവാസി വിഭാഗങ്ങളുടെ ആരോഗ്യ പരിപാലനവും കാര്‍ഷിക അഭിരുചിയും ചെറുധാന്യങ്ങള്‍ ഉള്‍പ്പെട്ട തനത് പരമ്പരാഗത കൃഷിരീതിയിലൂടെ പരിപോഷിപ്പിക്കാന്‍ അട്ടപ്പാടി മേഖലയിലെ 192 ഊരുകള്‍ ഉള്‍പ്പെടുത്തി കാര്‍ഷിക വ്യാപന പദ്ധതി ആവിഷ്‌കരിക്കുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ മന്ത്രി വി എസ് സുനില്‍കുമാര്‍ . മേഖലയിലെ പരമ്പരാഗത വിളകളുടെ കൃഷി വ്യാപനവുമായി ബന്ധപ്പെട്ട് അട്ടപ്പാടി  അഗളി ക്യാംപ് സെന്ററില്‍ നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഈ കാര്യം അറിയിച്ചത്.  പദ്ധതിയ്ക്ക് 4 .    33 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്.കോറ, അരി ചോളം, മക്കച്ചോളം  , ചാമ, എള്ള്, തിന പഴങ്ങള്‍, പച്ചക്കറികള്‍,  കിഴങ്ങ് വര്‍ഗ്ഗങ്ങളുടെ കാര്‍ഷികവികസനവും തേനീച്ച വളര്‍ത്തലും ഉള്‍പ്പെട്ട പദ്ധതി  വിദഗ്ധരുടെ  ഉപദേശം സ്വീകരിച്ചാവും  നടപ്പാക്കുക.  കാലാവസ്ഥാ വ്യതിയാനവും പരമ്പരാഗത കൃഷിരീതിയിലുള്ള പിന്‍മാറ്റവുമാണ് ആദിവാസമേഖലയുടെ ശോഷണത്തിന് കാരണമെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ആദിവാസികളുടെ ആവാസ വ്യവസ്ഥ പരിരക്ഷിക്കാന്‍ കൂടിയെന്നോണം ഈ പദ്ധതി ആവിഷ്‌കരിക്കുന്നതെന്നും  ആദിവാസികള്‍ക്ക് സാമ്പത്തിക സുരക്ഷ നല്‍കുംവിധം അട്ടപ്പാടി മേഖലയെ ചെറുധാന്യ ഗ്രാമ കേന്ദ്രങ്ങളാക്കുകയാണ് പദ്ധതി ലക്ഷ്യമെന്നുംമന്ത്രി പറഞ്ഞു. ഉല്‍പന്നങ്ങള്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് ലാഭം കിട്ടുന്ന വിധം മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി വിറ്റഴിക്കും. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ വാപോഫിന്റെ ആഭിമുഖ്യത്തില്‍ നിലവിലുള്ളജലലഭ്യതയില്‍ കൃഷി നടപ്പാക്കുന്നതിനെ കുറിച്ച് പഠിച്ചുകൊണ്ടാവും ഇത്പ്രാവര്‍ത്തികമാക്കുക. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതത്വത്തില്‍ ജില്ലയിലെ വരള്‍ച്ചാപ്രവായ്പകള്‍ക്ക് മോറട്ടോറിയം അനുവദിച്ചിട്ടുള്ള കര്‍ഷകര്‍ക്ക് ജപ്തി  നോട്ടീസ് അയക്കുന്ന ബാങ്കുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അട്ടപ്പാടി മേഖലയിലെ കാര്‍ഷിക വികസനം നേരിട്ട് വിലയിരുത്തുന്നതിന് വേണ്ടിയാണ് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ അട്ടപ്പാടിയിലെത്തിയത്് . എം  ബി രാജേഷ് എം  പി  , എന്‍ ഷംസുദ്ദീന്‍, എം എല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ  ശാന്തകുമാരി,  ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി,ഒറ്റപ്പാലം സബ്കലക്്ടര്‍ പി ബി നൂഹ്്, അഗളി ബ്ലോക്ക്് പഞ്ചായത്ത്് പ്രസിഡന്റ്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ കാര്‍ഷിക ഉത്പാദന കമ്മീഷനര്‍, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടര്‍, പട്ടിക വര്‍ഗ-വനം-മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘം മന്ത്രിയെ അനുഗമിച്ചു. അട്ടപ്പാടി മേഖലയിലെ അഞ്ച് സംസ്ഥാന കര്‍ഷക ജേതാക്കളെ മന്ത്രി     ചടങ്ങില്‍ ആദരിച്ചു. 2009ലെ കര്‍ഷക ജ്യോതി അവാര്‍ഡ് ജേതാവ് പൊന്നന്‍ കക്കി, 2015ലെ സുഗന്ധവിളയിലെ പ്ലാന്റ് ജിനോം സേവ്യര്‍ അവാര്‍ഡ് ജേതാവ് ബെന്നി ജോസഫ്, 2014ലെ കര്‍ഷക ജ്യോതി അവാര്‍ഡ് ജേതാവ് വേട്ട, 2009ലെ കേരകേസരി അവാര്‍ഡ് ജേതാവ് പി എം മത്തായി, 2015ലെ കര്‍ഷകജ്യോതി ജേതാവ് പൊന്നന്‍, തേക്കുവട്ട എന്നിവരെയാണ് ആദരിച്ചത്. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് കൃഷി ഡയറക്ടര്‍ ഇന്‍-ചാര്‍ജ് എ എം.സുനില്‍കുമാര്‍ ,  അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ,കാര്‍ഷികോല്‍പാദന കമ്മീഷനര്‍ ഡോ:രാജു നാരായണ സ്വാമി, ജില്ലാ കലക്ടര്‍.പി മേരിക്കുട്ടി, പട്ടികജാതി-വര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ:പുകഴേന്തി, ഒറ്റപ്പാലം സബ് കലക്ടര്‍ പി ബി നൂഹ് ബാവ, അഗളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ഈശ്വരിരേശന്‍,അഗളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍, പുതൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍ , ഷോളയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രത്‌നാരാമമൂര്‍ത്തി, ജില്ലാ പഞ്ചായത്ത് മെംബര്‍ രാധാകൃഷ്ണന്‍,കേരള കാര്‍ഷിക സര്‍ലവകലാശാല വൈസ് ചാന്‍സലര്‍ ഡോ:രാജേന്ദ്രന്‍, നബാര്‍ഡ് എ ജി എം ഭാസ്‌കരന്‍, വി എഫ്പിസി കെ സിഇഒ എസ് കെ സുരേഷ്, പ്രന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ പി ശോഭ, ഡോ: രവികേശവന്‍, കേരള-തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss