അട്ടത്തോട് ട്രൈബല്‍ എല്‍പി സ്കൂളിന് എസ്എസ്എയുടെ പ്രത്യേക പാക്കേജ്
Published : 17th October 2016 | Posted By: Abbasali tf
ചിറ്റാര്‍: അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍പി സ്കൂളിനായി സര്‍വ ശിക്ഷാ അഭിയാന് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. രാജു ഏബ്രഹാം എംഎല്‍എ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂളിനായി ലഭിച്ച സ്ഥലത്ത് കെട്ടിടം പണിയാന്‍ 75 ലക്ഷം രൂപ അനുവദിക്കുമെന്ന് എംഎല്‍എ പറഞ്ഞു. സ്കൂളിനെ ഉന്നത നിലവാരത്തിലെത്തിക്കാന്‍ ആവശ്യമായി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നല്കി. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ ജി അനിത അധ്യക്ഷത വഹിച്ചു. എസ്.എസ്.എ. സംസ്ഥാന പ്രൊജക്ട് ഡയറക്ടര്‍ ഡോ. എ പി കുട്ടികൃഷ്ണന് പാക്കേജ് പ്രഖ്യാപനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധു, ഡി.ഡി.ഇ. സി എസ. സുജാത, റ്റി.ഡി.ഒ. സി വിനോദ് കുമാര്‍, ഡി വത്സല, രാജന് വെട്ടിക്കല്‍, എല്‍ രമാദേവി, ഉഷാ ദിവാകരന്, ഇ എന്‍ സലീം, വി കെ അജിത്ത് കുമാര്‍, ഇ പി ബിനു, ആര് വിജയമോഹന്, പി ആര് പ്രേമ കുമാരി സംസാരിച്ചു. ഒന്നു മുതല്‍ നാലു വരെ ക്ലാസ്സുകളാണിവിടെയുള്ളത്. അഞ്ചാം ക്ലാസ്സില്‍ പഠിക്കുവാന്‍ പ്രദേശത്തുള്ള കുട്ടികള്‍ 20 കിലോമീറ്ററോളം സഞ്ചരിക്കണം. നാലാം ക്ലാസ് കഴിഞ്ഞ 10 കുട്ടികള്‍ ഇവിടെത്തന്നെ തുടരുകയായിരുന്നു. ഇവരുടെ തുടര്‍പഠനം വഴിമുട്ടി നില്‍ക്കുമ്പോഴാണ് സ്കൂളില്‍ ഇവര്‍ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. അഞ്ചാം ക്ലാസ്സുകാര്‍ക്കായി താല്‍ക്കാലിക അധ്യാപകനെ നിയമിച്ചു. കലാ കായിക പരിശീലനത്തിനും താല്‍ക്കാലിക അധ്യാപകനെ നിയമിക്കും. ട്രൈബല്‍ മേഖലയിലെ വിദ്യാര്‍ഥികളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് പാക്കേജിനായി 5 ലക്ഷം രൂപ അനുവദിച്ചു. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സ്പെഷല്‍ ട്യൂഷന്, പഠന യാത്രകള്‍, രക്ഷാകര്‍തൃ ബോധവല്‍ക്കരണം, ശുചിത്വ ബോധവല്‍ക്കരണം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.