|    Nov 25 Sat, 2017 11:21 am
FLASH NEWS

അടൂര്‍ ബൈപാസ് റോഡില്‍ കെഎസ്ടിപി നിര്‍മിച്ച സംരക്ഷണഭിത്തി പൊളിച്ചു തുടങ്ങി

Published : 12th August 2017 | Posted By: fsq

 

അടൂര്‍: ബൈപാസ് റോഡില്‍ കെഎസ്ടിപി നിര്‍മിച്ച അനധികൃത സംരക്ഷണഭിത്തി പൊളിച്ചു തുടങ്ങി. കഴക്കൂട്ടം -അടൂര്‍ സേഫ് സോണ്‍ പദ്ധതിയുടെ ഭാഗമായാണ് സംരക്ഷണഭിത്തി കെട്ടിയത്. എന്നാല്‍ മുന്‍കൂട്ടി അതിര്‍ത്തി നിശ്ചയിച്ച സ്ഥലത്തു നിന്നും മാറ്റി സംരക്ഷണ ഭിത്തി കെട്ടിയത് സ്വകാര്യ വ്യക്തികളെ സഹായിക്കാനാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെ അടൂര്‍ ആര്‍ഡിഒ എം എ റഹീമിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ആക്ഷേപമുയര്‍ന്ന ഭാഗത്തെ സംരക്ഷണഭിത്തി പൊളിച്ച് അതിരിനോട് ചേര്‍ത്ത് കെട്ടാന്‍ തീരുമാനിക്കുകയായിരുന്നു. അവശേഷിക്കുന്ന സ്ഥലങ്ങളില്‍ അതിര് അളന്ന് നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് സംരക്ഷണഭിത്തി നിര്‍മിക്കാമെന്ന് കെഎസ്ടിപി ഉദ്യോഗസ്ഥരും സമ്മതിച്ചതായി ആര്‍ഡിഒ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക