|    Jan 21 Sat, 2017 9:58 am
FLASH NEWS

അടൂര്‍ പ്രകാശിന്റെ വിദേശയാത്രകള്‍: വിജിലന്‍സ് അന്വേഷണം തുടങ്ങി

Published : 31st July 2016 | Posted By: SMR

തിരുവനന്തപുരം: കയര്‍ മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട് മുന്‍ റവന്യൂമന്ത്രി അടൂര്‍ പ്രകാശും ഉന്നത ഉദ്യോഗസ്ഥരും നടത്തിയ വിദേശയാത്രകള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.—
ചിറയിന്‍കീഴിലെ കയര്‍തൊഴിലാളിമേഖലയില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച അന്വേഷണം നടത്തി.— കയര്‍മേഖലയുടെ ഉന്നമനത്തിനെന്നപേരില്‍ മന്ത്രിയും സംഘവും സൈബീരിയയടക്കമുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.— യാത്രയുമായി ബന്ധപ്പെട്ട് 3.—12 കോടിയുടെ അഴിമതി ആരോപണവും ഉയര്‍ന്നിരുന്നു. മന്ത്രിയെ കൂടാതെ അന്നത്തെ കയര്‍ വകുപ്പ് സെക്രട്ടറി, കയര്‍ ഡയറക്ടര്‍, കയര്‍ ഗവേഷണ സെക്രട്ടറി തുടങ്ങിയവര്‍ക്കെതിരേയാണ് പരാതി.— തിരുവനന്തപുരം ജില്ലയിലെ പെരുങ്കുഴി, ആനത്തലവട്ടം എന്നിവിടങ്ങളിലെ കയര്‍ സൊസൈറ്റികളില്‍ ഇന്നലെ രാവിലെയാണ് വിജിലന്‍സ് ഡയറക്ടര്‍ റെയ്ഡ് നടത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക