|    Jun 19 Tue, 2018 2:59 am

അടൂര്‍ താലൂക്കില്‍ കടുത്ത ജലദൗര്‍ലഭ്യം : അടിയന്തര നടപടി സ്വീകരിക്കാതെ കെഐപി അധികൃതര്‍

Published : 15th January 2017 | Posted By: fsq

 

പന്തളം: അടൂര്‍ താലൂക്കില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം. പന്തളം നഗരസഭ, പന്തളം തെക്കേക്കര, തുമ്പമണ്‍ പഞ്ചായത്തുകളിലാണ് കടുത്ത ജലദൗര്‍ലഭ്യം അനുഭവപ്പെടുന്നത്. ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. വലിയ പ്രതീക്ഷകളോടെ കൃഷി ഇറക്കിയ കര്‍ഷകരുടെ വിളകള്‍ വെള്ളമില്ലാതെ ഉണങ്ങി നശിക്കുകയാണ്.  വായ്പ എടുത്തും സ്ഥലം പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്നവരാണ് കര്‍ഷകരില്‍ ബഹു ഭൂരിപക്ഷവും. ജല ദൗര്‍ലഭ്യം ഇത്ര കനത്തിട്ടും കെഐപി അധികൃതര്‍ ഇത് പരിഹരിക്കുന്നതിനാവശ്യമായ യാതൊരു നടപടികള്‍ക്കും തയ്യാറാവാത്തത് ശക്തമായ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്്. അനിയന്ത്രിതമായ മണല്‍ ഖനനം അച്ചന്‍കോവിലാറിന്റെ ആഴം കൂട്ടിയതോടെ ആറ്റുതീരത്തുള്ള കിണറുകളിലെ ജലവിതാനം പോലും ക്രമാതീതമായി താഴുന്നതിന് കാരണമായിട്ടുണ്ട്. നെല്‍കൃഷി പാടെ നിലച്ചത് മൂലം ചെറുകിട ജലസേചന വകുപ്പ് നെല്‍കൃഷിക്കായി പ്രവര്‍ത്തിപ്പിച്ചിരുന്ന പമ്പ് ഹൗസുകള്‍ അടച്ചുപൂട്ടിയതും ജലദൗര്‍ലഭ്യത്തിനു കാരണമായിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss