|    Jul 16 Mon, 2018 10:17 pm
FLASH NEWS

അടൂര്‍ ടൗണ്‍ ജുമാ മസ്ജിദിന് നേരെ ആക്രമണം; വള്ളിക്കോട് സ്വദേശി അറസ്റ്റില്‍

Published : 25th September 2017 | Posted By: fsq

 

അടൂര്‍: അടൂരില്‍ ടൗണ്‍ ജുമാ മസ്്ജിദിന് നേരേ ആക്രമണം. സംഭവുമായി ബന്ധപ്പെട്ട് വള്ളിക്കോട് കൈപ്പട്ടൂര്‍ പുത്തന്‍കുരിശ് കല്ലുവിള പടിഞ്ഞാറ്റേതില്‍ അഖിിള25)നെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. ഇന്നലെ പുലര്‍ച്ചെ മുന്നോടെയാണ് സംഭവം. അടൂര്‍ കെഎസ്ആര്‍ടിസി ജങ്ഷന് സമീപമുള്ള ടൗണ്‍ ജുമാ മസ്ജിദിന്റെ മിംബറിന്റെ മുന്‍വശത്തുള്ള ജനാലയുടെ ഫ്രെയിമും ഗ്ലാസും തകര്‍ത്ത അക്രമി, തുടര്‍ന്ന് സമീപത്തെ ഇരുമ്പു ഗോവണി വഴി പള്ളിയുടെ മുകളില്‍ കയറി ജുമാ മസ്ജിദ് ഇമാം ഷറഫ് മൗലവിയുടെ മുറിയുടെ കതകില്‍ കല്ലുകൊണ്ട് ഇടിച്ചു തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കഴുത്തില്‍ തസ്്ബീഹ്് മാല കിടക്കുന്നതുകണ്ട് സംശയം തോന്നിയ ഷറഫ് മൗലവി, അഖിലിനെ പിന്തുടരുകയും ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ സഹായത്തോടെ കെഎസ്ആര്‍ടിസി കോര്‍ണറില്‍ നിന്നും പിടികൂടുകയുമായിരുന്നു. വസ്ത്രങ്ങള്‍ അഴിച്ചു വച്ചാണ് അഖില്‍ ഗോവണി കയറി മുകളില്‍ ഇമാം താമസിക്കുന്ന മുറിയിലെത്തിയത്. ഇത് സംഭവത്തില്‍ ആസൂത്രിതമായ ആക്രമണമാണെയെന്ന സംശയത്തിന് കാരണമായിട്ടുണ്ട്. ഇതിനോടൊപ്പം വള്ളിക്കോട് സ്വദേശിയായ യുവാവ് അടൂരിലെത്തി അസമയത്ത് അക്രമത്തിന് മുതിര്‍ന്നതിന് പിന്നില്‍ പുറമേ നിന്നുള്ള ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോയന്നകാര്യവും സംഭവത്തില്‍ ദൂരൂഹതയ്ക്ക് കാരണമായി. സംഭവം അറിഞ്ഞിട്ടും ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്താത്ത് പ്രതിഷേധത്തിന് ഇടയാക്കി. ഇതിനിടെ എസ്‌ഐ വിജയന്റെ നേതൃത്വത്തില്‍ ഇമാമിന്റെ മുറിയില്‍ കയറി പരിശോധിക്കാന്‍ പോയ പോലീസിനോട് വിശ്വാസികള്‍ പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മതി പരിശോധനയും അന്വേഷണവുമെന്നതായിരുന്നു അവര്‍ മുന്നോട്ട് വെച്ച ആവശ്യം. ഇതില്‍ വിശ്വാസികള്‍ ഉറച്ചു നിന്നതോടെ പോലിസുമായുള്ള തര്‍ക്കം തുടര്‍ന്നു. ഉടുവില്‍ പോലിസ് പരിശോധന നടത്താതെ പുറത്തിറങ്ങി. പിന്നീട് കോന്നി സിഐ യു ഉമേഷ്‌കുമാര്‍ സ്ഥലത്തെത്തി അടൂര്‍ താലൂക്ക് മഹല്ല് കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ ഹനീഫ്, കണ്‍വീനര്‍ അഡ്വ. എസ് ഷാജഹാന്‍, പള്ളി പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയെങ്കിലും പഴയ നിലപാടില്‍ തന്നെയായിരുന്നു വിശ്വാസികള്‍. അരമണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ജില്ല പോലിസ് മേധാവി ഡോ. എസ് സതീഷ്ബിനോയുടെ നിര്‍ദേശ പ്രകാരം പത്തനംതിട്ട ഡിവൈഎസ്പി കെ ഐ വിദ്യാദരന്‍ സ്ഥലത്തെത്തിയെങ്കിലും പള്ളി പ്രതിനിധികള്‍ വഴങ്ങിയില്ല. വൈകീട്ട് അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി എസ് റഫീഖ് സ്ഥലത്തെത്തി ചര്‍ച്ച നടത്തി. സംഭവത്തെക്കുറിച്ച് പോലിസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു. പള്ളിയ്ക്ക് നേരേ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് വിവിധ മുസ്്‌ലിം സംഘടനകളുടെ                              സംയുക്താഭിമുഖ്യത്തില്‍          ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. അഖിലിന്റെ അറസ്റ്റ് പോലിസ് രേഖപ്പെടുത്തി. വര്‍ക്ക് ഷോപ്പില്‍ വെല്‍ഡിങ് ജോലി ചെയ്യുന്ന ആളാണ് അഖിലെന്ന് പോലിസ് വെളിപ്പെടുത്തി. മജിസ്‌ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കി പ്രതിയെ റിമാന്റ്്് ചെയ്്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ പോലിസ് കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്്തു. പള്ളിയുടെ സമീപത്തെ കടയിലെ സിസി ടിവി ദൃശ്യങ്ങള്‍ ഇന്നലെ വൈകീട്ടോടെ പോലിസ് സഹായത്തോടെ പരിശോധിച്ചിരുന്നു. ഇതില്‍ ബാഗ് ധരിച്ച ഒരാള്‍ പള്ളിയുടെ സമീപത്ത്് കറങ്ങി നടക്കുന്നതായി സിസി ടിവിയില്‍ തെളിഞ്ഞിട്ടുണ്ട്്. കൂടാതെ സമീപത്തെ ജ്യുവലറിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ മൂന്നുപേരെ കണ്ടതായി മൊഴി നല്‍കിയിട്ടുണ്ട്്. പോലിസിന്റെ അന്വേഷണത്തില്‍ നഗരത്തിലെ ഹോട്ടലില്‍ മൂന്നുപേര്‍ മുറിയെടുത്ത് താമസിച്ചതായി കണ്ടെത്തിയിട്ടുണ്ട്്. പ്രതി അഖിലിന്റെ അമ്മ സ്റ്റേഷനില്‍ എത്തി മകന്‍ ഒറ്റയ്ക്ക്് ഇത് ചെയ്യില്ലെന്നും വെളിപ്പെടുത്തുകയും ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss