|    Jul 20 Fri, 2018 10:17 pm
FLASH NEWS

അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സര്‍വീസുകള്‍ മുടക്കുന്നു

Published : 19th September 2017 | Posted By: fsq

 

അടൂര്‍: ഡ്രൈവര്‍മാരുടെ കുറവുകാരണം അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പത്തോളം സര്‍വീസുകള്‍ മുടക്കുന്നതായി പരാതി. അവയില്‍ ഏറെയും ഗ്രാമീണ സര്‍വീസുകളാണ്. ചെങ്ങന്നൂര്‍, ആലപ്പുഴ ജന്‍ട്രം, കൈതപറമ്പ്, കൊട്ടാരക്കര, തെറ്റിമുറി, തേപ്പുപാറ, കോട്ടയം, ചെറുലയം, കടമ്പനാട്, തിരുവനന്തപുരം സര്‍വീസുകളാണ് മുടക്കുന്നത്. ഒരാഴ്ച മുമ്പ്് അടൂര്‍ ഡിപ്പോയില്‍ ഡ്രൈവര്‍മാരുടെ എണ്ണം കൂടുതലാണെന്ന് കാണിച്ച് എട്ട് ഡ്രൈവര്‍മാരെ പത്തനംതിട്ട, റാന്നി ഡിപ്പോകളിലേക്ക് മാറ്റി. ഇതാണ് ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിന്ധിയ്ക്ക് കാരണം. ഈ സര്‍വീസുകള്‍ മുടക്കുന്നത് സ്വകാര്യ ബസ്സുകളെ സഹായിക്കാനാണെന്നും അരോപണം ഉണ്ട്. ഇപ്പോള്‍ കൊട്ടാരക്കര ഡിടിഒയ്ക്കാണ് ചാര്‍ജ് നല്‍കിയിരിക്കുന്നത്. പന്തളവും ഇതില്‍പ്പെടുന്നു. സ്ഥിരമായി എടിഒ ഇല്ലാത്തതുകാരണം ഡിപ്പോയിലെ പ്രവര്‍ത്തനങ്ങള്‍ താറുമാറായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss