|    Jan 16 Mon, 2017 6:35 pm

അടൂര്‍-ഏനാത്ത് എംസി റോഡില്‍ അപകടങ്ങള്‍ പെരുകുന്നു

Published : 13th May 2016 | Posted By: SMR

അടൂര്‍: അടൂരിനും ഏനാത്തിനും ഇടയില്‍ അപകടങ്ങള്‍ തുടര്‍സംഭവങ്ങളാവുന്നു. കഴിഞ്ഞമാസം അടൂര്‍-ഏനാത്ത് എംസി റോഡില്‍ രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. കൂടാതെ വലുതും ചെറുതുമായ നിരവധി അപകടങ്ങളാണ് ഇക്കാലയളവില്‍ ഇവിടെ ഉണ്ടായത്. ഇതില്‍ പല അപകടങ്ങളിലും അദ്ഭുതകരമായാണ് യാത്രക്കാര്‍ രക്ഷപെട്ടത്. ഏനാത്ത് പഴയ പോലിസ് സ്‌റ്റേഷന് മുന്‍വശത്താണ് ടെമ്പോ ഡ്രൈവറായ യുവാവും സ്‌കൂട്ടര്‍ യാത്രികയായ നൃത്താധ്യപികയും മരണപ്പെട്ടത്.
ഈ രണ്ട് അപകടങ്ങള്‍ കൂടാതെ ഒരു കാര്‍ സമീപത്തുള്ള കടയിലേക്ക് പാഞ്ഞുകയറിയതടക്കം നിരവധി അപകടങ്ങളും ഉണ്ടായിട്ടുണ്ട്. ഏനാത്ത് പഴയ പോലിസ് സ്‌റ്റേഷന്‍ പരിസരത്ത് തൊണ്ടിമുതലായി പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍ എംസി റോഡിന്റെ ഇരുവശത്തുമാണ് നിര്‍ത്തിയിട്ടിരിക്കുന്നത്. ഇത് അപകടങ്ങള്‍ക്ക് കാരണമാവുന്നതായാണ് പരാതി. പോലിസ് സ്‌റ്റേഷന്‍ പുതിയകെട്ടിടത്തിലേക്ക് മാറി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യാത്രക്കാര്‍ക്ക് ഏറെ ഭീഷണിയായ ഈ വാഹനങ്ങള്‍ മാറ്റാന്‍ അധികൃതര്‍ക്കായില്ല.
മാത്രമല്ല വിവിധ സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതരരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിലവിലെ പോലിസ് സേറ്റേഷന് മുന്‍വശമുള്ള റോഡുകളുടെ ഇരുഭാഗത്തും പിടിച്ചെടുത്ത വാഹനങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 50 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക