|    Aug 20 Sun, 2017 4:05 am
FLASH NEWS

അടൂരില്‍ സ്‌ക്വാഡിന്റെ പരിശോധന : 74 റേഷന്‍ കാര്‍ഡുകള്‍ കൂടി പൊതുവിഭാഗത്തിലേക്ക്

Published : 9th August 2017 | Posted By: fsq

 

അടൂര്‍: അടൂരില്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ട 74 പേരെ കണ്ടെത്തി പൊതുവിഭാഗത്തിലേക്ക് മാറ്റി. താലൂക്ക് സപ്ലൈ ഓഫിസര്‍ എം അനിലിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് നാലുചക്ര വാഹനം, 1000 ചതുരശ്ര അടിയ്ക്ക്‌മേല്‍ വിസ്തീര്‍ണമുളള വീട്, ഒരേക്കറില്‍ കൂടുതല്‍ വസ്തു തുടങ്ങിയവയുളളവരെ കണ്ടെത്തി പൊതു വിഭാഗത്തിലേക്ക് മാറ്റിയത്.  മുന്‍ഗണനേതര വിഭാഗത്തില്‍ ഉള്‍പ്പെട്ടുപോയ 13 കാര്‍ഡ് ഉടമകളെ കണ്ടെത്തി മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. അടൂര്‍ മുനിസിപ്പാലിറ്റി, ഏഴംകുളം, കൊടുമണ്‍ പഞ്ചായത്തുകള്‍, പന്തളം തെക്കേക്കര പഞ്ചായത്തിലെ തോലുഴം, ഒരിപ്പുറം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. അനര്‍ഹരായിട്ടുളള മുന്‍ഗണനാ കാര്‍ഡുടമകള്‍ കാര്‍ഡുകള്‍ നാളേക്കകം അടൂര്‍ താലൂക്ക് സപ്ലൈ ഓഫിസില്‍ ഹാജരാക്കണമെന്ന് സപ്ലൈ ഓഫിസര്‍ എം അനില്‍, അറിയിച്ചു. റെയ്ഡിന് റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ പി ഹരികുമാര്‍, എസ് ദിനേശ്കുമാര്‍, ഹരീഷ് കെ പിള്ള, സിന്ധു പി വാസുദേവ് പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക