|    Aug 17 Thu, 2017 11:29 am
FLASH NEWS

അടൂരില്‍ തെരുവുനായ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്

Published : 10th August 2017 | Posted By: fsq

 

അടൂര്‍: കടമ്പനാട് തുവയൂരില്‍ തെരുവു നായ ആക്രമണത്തില്‍ മൂന്നു സ്ത്രകളടക്കം നാലു പേര്‍ക്ക് കടിയേറ്റു. ഇന്നലെ രാവിലെ ആറിനും ഏഴിനുമിടയിലാണ് തെരുവുനായകള്‍ കണ്ണില്‍കണ്ടവരെയെല്ലാം കടിച്ചത്. തുവയൂര്‍ വടക്ക് കൊച്ചുതുണ്ടില്‍ ജെസി(40)യുടെ കാലിലാണ് കടിച്ചത്. രാവിലെ ഭര്‍ത്താവ് ബാബുവുമൊത്ത് കട തുറക്കാനെത്തിയപ്പോഴാണ് നായ ആക്രമിച്ചത്. അന്തിച്ചിറ സൗപര്‍ണികയില്‍ അന്തര്‍ജനം (57) നായ ആക്രമിച്ചയുടന്‍ ഭയന്ന് നിലത്തു വീണു. ഇവരുടെ പുറത്താണ് കടിയേറ്റത്. രാവിലെ പാല്‍ വാങ്ങാന്‍ പോയതായിരുന്നു അന്തര്‍ജനം.  തുവയൂര്‍ തെക്ക് പുത്തേത്ത് വീട്ടില്‍ സരസ്വതിയമ്മ (70)യുടെ കാലിനു കടിയേറ്റു. ഒരു കാലിന് സ്വാധീനക്കുറവുളള സരസ്വതിയമ്മ കടിയേറ്റ് നിലത്തു വീണു. കൈയിലുണ്ടായിരുന്ന വടി കൊണ്ട് നായയെ അടിച്ചോടിക്കുകയായിരുന്നുവെന്ന് സരസ്വതിയമ്മ പറഞ്ഞു. തുവയൂര്‍ തെക്ക് കൊച്ചുതുണ്ടില്‍ നാരായണന്റെ (60) മുഖത്തണ് കടിയേറ്റത്. രാവിലെ ചായ കുടിക്കാനായി പുറത്തേക്കിറങ്ങിയതായിരുന്നു നാരായണന്‍. ആദ്യം അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ ദേഹത്ത് ആഴത്തില്‍ കടിയേറ്റതിനെ തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിയിലേക്കു മാറ്റുകയായിരുന്നു. ആഴത്തില്‍ കടിയേറ്റവരുടെ മുറിവിനു ചുറ്റും കുത്തിവയ്ക്കുന്നത് ഇക്യൂ റാബ് എന്ന പ്രതിരോധ വാക്‌സിനാണ്. സ്വകാര്യ ആശുപത്രിയില്‍ ഇതിന് ആയിരത്തിലേറെ രൂപ വിലവരും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക