|    Nov 25 Sat, 2017 10:55 am
FLASH NEWS
Home   >  Kerala   >  

അടൂരില്‍ തെരുവുനായയുടെ കടിയേറ്റ് നിരവധി പേര്‍ക്ക് പരിക്ക്

Published : 9th August 2017 | Posted By: mi.ptk

അടൂര്‍: അടുര്‍ കടമ്പനാട് തെരുവുനായയുടെ കടിയേറ്റ് നിരവധി പേര്‍ക്ക് പരിക്ക്. തൃവയുരില്‍ മാഞ്ഞാലി എന്ന സ്ഥലത്താണ് സംഭവം. ബുധനാഴ്ച്ച രാവിലെയുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തൃവയുര്‍ മാഞ്ഞാലി കൊച്ചു തുണ്ടിയില്‍ നാരായണന്‍(60), നെല്ലിമുട്  ഹോട്ടല്‍ നടത്തുന്ന ജെ സി ബാബു  (39),സരസ്വതിയമ്മ (70) സൗപര്‍ണ്ണികയില്‍ അന്തര്‍ജനം(51) എന്നിവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. നായയെ കുട ഉപയോഗിച്ച് ഓടിക്കാന്‍ ശ്രമിക്കവെയാണ് നാരായണന് കടിയേറ്റത്. ദേഹത്തേക്ക് ചാടി വീണ് മുഖത്ത് കടിക്കുകയായിരുന്നുവെന്ന് നാരായണന്‍ പറഞ്ഞു. ഹോട്ടല്‍ തുറക്കാനെത്തിയപ്പോഴാണ് ബാബുവിന് തെരുവുനായയുടെ കടിയേറ്റത്. കടിയേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാവരെയും ആക്രമിച്ചത് ഒരു തായ തന്നെയാണെന്ന് കരുതെപ്പെടുന്നു. ഇവരെ കൂടാതെ മറ്റ് നിരവധി ആളുകള്‍ക്കും ഇവിടെ നായയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക