|    Sep 26 Tue, 2017 11:48 pm

അടൂരില്‍ എയ്‌റോബിക് കംപോസ്റ്റ് യൂനിറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നു

Published : 30th September 2016 | Posted By: Abbasali tf

അടൂര്‍: നഗരസഭയിലെ മാലിന്യം സംസ്‌കരിക്കുന്നതിന് പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച എയ്‌റോബിക് കംപോസ്റ്റ് യൂനിറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നു. രണ്ടിനു വൈകീട്ട് നാലിന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ കംപോസ്റ്റ് യൂനിറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും.  ബൈപാസിനരികിലുള്ള മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനോടു ചേര്‍ന്നാണ് നഗരസഭയുടെ ആദ്യത്തെ എയ്‌റോബിക് കംപോസ്റ്റ് യൂനിറ്റ് സ്ഥാപിച്ചിരിക്കുന്നത്. എയ്‌റോബിക് കംപോസ്റ്റ് യൂനിറ്റിന്റെ അടിഭാഗത്തായി ചാണകം ഇട്ട് അതിനു മുകളിലായി കരിയില പൊടിച്ചിടും. അതിനും മുകളിലായി അഴുകുന്ന മാലിന്യമിട്ട് ജൈവവളമാക്കി മാറ്റിയെടുക്കാന്‍ കഴിയുന്ന യൂനിറ്റാണിത്. വീടുകളിലെയും നഗരത്തിലെ വിവിധ ഭാഗങ്ങളിലെയും മാലിന്യത്തില്‍ നിന്ന് അഴുകുന്നതു വേര്‍തിരിച്ചെടുത്ത് ഈ കംപോസ്റ്റ് യൂണിറ്റില്‍ ഇട്ട് സംസ്‌കരിക്കുന്ന തരത്തിലുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ അടൂര്‍ ശ്രീമൂലം മാര്‍ക്കറ്റിലെ മാലിന്യം സംസ്‌കരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഇവിടെയുള്ള കംപോസ്റ്റ് യൂണിറ്റില്‍ മാലിന്യം സംസ്‌കരിക്കുന്നതിനായി വീടുകള്‍, കടകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഴുകുന്ന മാലിന്യങ്ങള്‍ എത്തിച്ചു കൊടുക്കാം. മാലിന്യം സംസ്‌കരിക്കുന്നതിനായി ഇവിടെ രണ്ടു ജീവനക്കാരെ നിയമിക്കുകയും ചെയ്യും. ജീവനക്കാര്‍ക്ക് രണ്ടു ദിവസത്തെ പരിശീലനവും നല്‍കും. പദ്ധതി വിജയകരമെന്നു കണ്ടാല്‍ പറക്കോട്ടും എയ്‌റോബിക് കംപോസ്റ്റ് യൂനിറ്റ് സ്ഥാപിക്കും. ഇതിനു ശേഷം അടൂര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലും കെഎസ്ആര്‍ടിസി ജങ്ഷന്‍ ഭാഗത്തും കംപോസ്റ്റ് യൂനിറ്റ് സ്ഥാപിച്ച് നഗരത്തിലെ മാലിന്യ പ്രശ്‌നത്തിനു പരിഹാരം കാണുമെന്ന് നഗരസഭാ അധ്യക്ഷ ഷൈനി ജോസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക