|    Jul 25 Tue, 2017 10:21 pm
FLASH NEWS

അടൂരില്‍നിന്ന് ഉദയഗിരിക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ്

Published : 30th September 2016 | Posted By: Abbasali tf

അടൂര്‍:അടൂര്‍ ഡിപ്പോയില്‍ നിന്ന് ഉദയഗിരിയിലേക്ക് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് സര്‍വീസിന് അനുമതിയായി. പുതിയ ഷെഡ്യൂളിന് രണ്ട് ബസുകള്‍ ഡിപ്പോയ്ക്ക് അനുവദിച്ചു. കണ്ണൂര്‍ ജില്ലയിലെ ഉദയഗിരിയിലേക്കാണ് പുതിയ സര്‍വീസ്. കോഴിക്കോട് റീജ്യനല്‍ വര്‍ക്ക് ഷോപ്പില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ രണ്ട് സൂപ്പര്‍ ഫാസ്റ്റ് ബസുകളാണ് അടൂരിന് അനുവദിച്ചിരിക്കുന്നത്. എല്ലാദിവസവും വൈകീട്ട് 3.30ന് അടൂരില്‍ നിന്നു പുറപ്പെടുന്ന ബസ് കായംകുളം, ആലപ്പുഴ, വൈറ്റില, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മാഹി, കണ്ണൂര്‍, തളിപ്പറമ്പ്, ആലക്കോട് വഴി പിറ്റേദിവസം പുലര്‍ച്ചെ അഞ്ചിന് ഉദയഗിരിയിലെത്തും. വൈകുന്നേരം അഞ്ചിന് ഉദയഗിരിയില്‍ നിന്നു തിരികെ പുറപ്പെടുന്ന ബസ് എറണാകുളത്തെത്തിയശേഷം വൈക്കം, കോട്ടയം വഴി രാവിലെ 6.45ന് അടൂരില്‍ മടങ്ങിയെത്തും. അടൂരില്‍ നിന്ന് നേരത്തെ വയനാട്ടിലെ പെരിക്കെല്ലൂരിലേക്ക് സര്‍വീസ് ആരംഭിച്ചിരുന്നു. പെരിക്കെല്ലൂരിലേക്കും രണ്ട് സൂപ്പര്‍ഫാസ്റ്റ് ബസുകളാണ് സര്‍വീസ് നടത്തുന്നത്. അടുത്തയാഴ്ച സര്‍വീസ് ആരംഭിക്കാനാകുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക