|    Oct 18 Thu, 2018 11:03 am
FLASH NEWS

അടൂരിലെ മസ്ജിദ് ആക്രമണം മതമൈത്രി തകര്‍ക്കാനുള്ള ഗൂഢാലോചന : ലജ്‌നത്തുല്‍ മുഅല്ലിമീന്‍

Published : 29th September 2017 | Posted By: fsq

 

അടൂര്‍: അടൂര്‍ ടൗണ്‍ ജുമാമസ്ജിദില്‍ കടന്ന് ഭീകരന്തരീക്ഷം സൃഷ്ടിച്ച് ഇമാമിനെ ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ അടൂര്‍ മേഖലാ കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നാടിന്റെ ക്രമസമാധാന അന്തരീക്ഷം നിലനിര്‍ത്തിപോവാന്‍ ബന്ധപ്പെട്ട അധികൃതര്‍ ശ്രദ്ധിക്കണമെന്നും ആവശ്യമുയര്‍ന്നു. കണ്ണങ്കോട് സിറാജുല്‍ ഇസ്്‌ലാം മദ്്‌റസാ ഹാളില്‍ നടന്ന യോഗത്തില്‍ മേഖലാ പ്രസിഡന്റ് സൈനുദീന്‍ ബാഖവി അടിമാലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്ല ബാഖവി ചിറ്റാര്‍, ഭാരവാഹികളായ സ്വാലിഹ് ഖാസിമി, യൂസുഫ് മൗലവി, ഇസ്ഹാഖ് നജ്മി, അഹമ്മദ് കബീര്‍ മൗലവി, അഷ്‌റഫ് മൗലവി അടൂര്‍, ഇസ്മായില്‍ കൗസരി, അബ്ദുറഷീദ് ബാഖവി, ബാദുഷ മന്നാനി, സവാദ് മൗലവി, സൈനുദീന്‍ മൗലവി, അഷ്‌റഫ് ഹസനി, നാസര്‍ ഖാസിമി, അബദുല്‍ ഹക്കിം ബാഖവി, അബ്ദുറഷീദ് മൗലവി, നവാസ് മൗലവി സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss