|    Nov 17 Sat, 2018 8:55 pm
FLASH NEWS

അടുപ്പൂട്ടി ദേശത്ത് 93 കുടുംബങ്ങള്‍ക്ക് പട്ടയത്തിന് വഴിതുറക്കുന്നു

Published : 4th August 2018 | Posted By: kasim kzm

കുന്നംകുളം: നഗരസഭയില്‍ അടുപ്പുട്ടി പ്രദേശത്ത് കാലങ്ങളായി റവന്യൂ രേഖകളില്ലാതെ താമസിക്കുന്ന 93 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പട്ടയത്തിന് വഴിയൊരുങ്ങുന്നു.
2010 ല്‍ അടുപ്പുട്ടി പ്രദേശത്തെ നഗരസഭാ കൗണ്‍സിലറും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായിരുന്ന കെ സി പ്രസാദ് നല്‍കിയ അപേക്ഷയില്‍ അന്നത്തെ എല്‍ ഡി എഫ് കൗണ്‍സില്‍ എടുത്ത തീരുമാന പ്രകാരമാണ് സര്‍ക്കാര്‍ തീരുമാനം. കുന്നംകുളം വില്ലേജിലെ സര്‍വെ നമ്പര്‍ 102/57 ലെ 76 പേര്‍ക്കും, കാണിപ്പയ്യര്‍ വില്ലേജിലെ സര്‍വെ (1) ല്‍ 9 പേര്‍ക്കും ചൊവ്വന്നൂര്‍ വില്ലേജില്‍പെട്ട 7 പേര്‍ക്കുമാണ് പട്ടയം നല്‍കുവാനുള്ള നടപടി ആരംഭിച്ചിരിക്കുന്നത്. കൗണ്‍സില്‍ അംഗീകരിച്ച പട്ടിക പ്രകാരം പൊതുവഴികള്‍, വെള്ളച്ചാലുകള്‍ എന്നിവ ഒഴിവാക്കി കൈവശമുള്ള ഭൂമിക്കാണ് പട്ടയം നല്‍കുക. കുന്നംകുളം താലൂക്ക് താഹ്‌സില്‍ദാര്‍ ടി ബ്രിജാകുമാരി, വാര്‍ഡ് കൗണ്‍സിലര്‍ സുനിത ശിവരാമാന്‍, കുന്നംകുളം വില്ലേജ് ഓഫിസര്‍ ശങ്കര്‍, സ്‌പെഷ്യല്‍ വില്ലേജ് ഓഫിസര്‍മാരായ വി എസ് ബിജു, സന്ധ്യ എന്നിവര്‍ സ്‌പെഷ്യല്‍ സര്‍വെയര്‍മാര്‍ക്കൊപ്പം സ്ഥലം പരിശോധന നടത്തി.
സ്ഥലത്ത് പുല്ല് പിടിച്ചു കിടക്കുന്ന പ്രദേശങ്ങള്‍ വെട്ടി വൃത്തിയാക്കി കഴിഞ്ഞാലുടന്‍ സര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കി റിപോര്‍ട്ട് കലക്ടര്‍ക്ക് കൈമാറും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss