|    Oct 16 Tue, 2018 2:39 am
FLASH NEWS

അടുപ്പില്‍ ആദിവാസി കോളനിയില്‍ രണ്ടു കോടിയുടെ വികസന പദ്ധതി

Published : 7th September 2017 | Posted By: fsq

 

വാണിമേല്‍:ഗ്രാമപഞ്ചായത്തിലെ ആദിവാസി ഊരുകളില്‍ ഒന്നായ അടുപ്പില്‍ കോളനിയില്‍ രണ്ട് കോടിയുടെ വികസന പദ്ധതി. തിരുവോണനാളില്‍ കോളനി സന്ദര്‍ശിച്ച പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ  മന്ത്രി എ കെ ബാലനാണ് പദ്ധതി പ്രഖ്യാപിച്ചത്.ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആദിവാസികള്‍ താമസിക്കുന്ന വാണിമേല്‍ പഞ്ചായത്തിലെ അടുപ്പില്‍, കെട്ടില്‍ കോളനികളിലായി കുറിച്യ, പണിയ വിഭാഗങ്ങളില്‍പ്പെട്ട 84 കുടുംബങ്ങളാണുള്ളത്.ഹാംലറ്റ് ഡെവലപ്‌മെന്റ് സ്‌കീം വഴി കോളനിയില്‍ ഒരു കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും. സര്‍ക്കാര്‍ പുതുതായി ആരംഭിച്ച അംബേദ്കര്‍ സങ്കേതിക വികസന പദ്ധതിയിലും കോളനിയെ ഉള്‍പ്പെടുത്തി.ടിആര്‍ഡിഎം പദ്ധതിപ്രകാരം ഇവിടുത്തെ 52 കുടുംബങ്ങള്‍ക്ക് മുതുകാട് ഒരേക്കര്‍ ഭൂമി വിതരണം ചെയ്തിരുന്നുവെങ്കിലും സ്ഥലം വാസയോഗ്യമല്ലാത്തതിനാല്‍ പകരം സ്ഥലം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇത് പരിഹരിക്കുന്നതിന് ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഒരു പൊതുശ്മശാനം വേണമെന്നുള്ള കോളനി നിവാസികളുടെ ആവശ്യത്തിനും മന്ത്രി എ കെ ബാലന്‍ തീര്‍പ്പുകല്‍പിച്ചു. ഒരേക്കര്‍ ഭൂമി ഇതിനായി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അദ്ദേഹം ചടങ്ങില്‍ പ്രഖ്യാപിച്ചു.കുടുംബത്തോടൊപ്പം 11 ന് കോളനിയിലെത്തിയ മന്ത്രി കോളനി നിവാസികള്‍ക്കുള്ള ഓണക്കോടി വിതരണം, ഊരു മൂപ്പന്മാരെ ആദരിക്കല്‍, ചികിത്സാ ധനസഹായ വിതരണം എന്നിവ നടത്തിയശേഷം തിരുവോണ സദ്യയിലും പങ്കെടുത്താണ് മടങ്ങിയത്. പഞ്ചായത്ത് പ്രസിഡന്റ് ഒ സി ജയന്‍,ഇ കെ വിജയന്‍ എംഎല്‍എ ,സി എച്ച് ബാലകൃഷ്ണന്‍, പി കെ സജിത, കെ ചന്തുമാസ്റ്റര്‍, കെ ടി ബാബു, വര്‍ഗ്ഗീസ് തെക്കയില്‍, രാജു അലക്‌സ്, ഉഷ കരുണാകരന്‍, പി പി ചാത്തു, എന്‍ കെ മൂസ മാസ്റ്റര്‍,അഷ്‌റഫ് കൊറ്റാല, ടി പ്രദീപ് കുമാര്‍, കെ ലോകനാഥന്‍, എം സി അനീഷ് ,ജില്ലാ െ്രെടബല്‍ ഡെവലപ്‌മെന്റ് ഓഫിസര്‍ ബി രാജീവ് കുമാര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss