|    Apr 28 Fri, 2017 12:15 am
FLASH NEWS
Home   >  Life   >  

അടുത്ത വര്‍ഷത്തെ നിറം പച്ച !

Published : 12th December 2016 | Posted By: frfrlnz
pantonegrenery

2017 ലെ കളര്‍ ഓഫ് ദ ഇയറായി പാന്റോണ്‍ പുറത്തുവിട്ട ഗ്രീനറി

പാരിസ് : അടുത്ത വര്‍ഷത്തിന്റെ നിറം പച്ചയാണെന്ന് കളര്‍ കമ്പനിയായ പാന്റോണ്‍. ഗ്രീനറി എന്ന പ്രത്യേക പച്ചനിറത്തെയാണ് കളര്‍ ഓഫ് ദി ഇയറായി പാന്റോണ്‍ കളര്‍ ഇന്‍സ്റ്റിറ്റിയൂട്ട് തിരഞ്ഞെടുത്തത്.
അച്ചടി മുതല്‍ ഗ്രാഫിക്‌സ് വരെയുള്ള മേഖലകളില്‍ നിറങ്ങളുടെ ആധികാരികതയ്്ക്കായി ലോകമെങ്ങും ആശ്രയിക്കുന്ന കമ്പനിയാണ് പാന്റോണ്‍. ഗ്രാഫിക് ഡിസൈനറര്‍മാരും അച്ചടിശാലകളും പ്ലാസ്റ്റിക്, തുണി വ്യവസായങ്ങളുമായി ബന്ധപ്പെട്ട നിറങ്ങളുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ഫാഷന്‍ഡിസൈനര്‍മാരുമെല്ലാം വലിയ പ്രധാന്യത്തോടെയാണ് പാന്റോണ്‍ നിറങ്ങളെ കണക്കിലെടുക്കുന്നത്് എന്നതിനാല്‍ത്തന്നെ പുതിയ പ്രഖ്യാപനത്തോടെ ഗ്രീനറി എന്ന നിറത്തിന് ‘കോളടിച്ചു’ എന്നു തന്നെ പറയാം.
പ്രതീക്ഷയുടെയും  പ്രത്യാശയുടെയും കളറാണ് ഗ്രീനറിയെന്നും പ്രകൃതിയോടുള്ള നമ്മുടെ ബന്ധത്തെ വ്യക്തമാക്കുന്ന നിറമാണതെന്നും പാന്റോണ്‍ കളര്‍ ഇന്‍സ്റ്റിറ്റിയൂട്ട്് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ലീലെറസ് ഇസ്‌മെന്‍ പറഞ്ഞു. പ്രക്ഷുബന്ധമായ ഇന്നത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യത്തില്‍ ധൈര്യവും ആത്മവിശ്വാസവും നല്‍കുന്ന നിറമാണ് ഗ്രീനറിയെന്നും അദ്ദേഹം പറഞ്ഞു.

 

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day