|    Oct 20 Fri, 2017 3:38 am
Home   >  Pravasi   >  

അടുത്ത വര്‍ഷം 28 നഗരങ്ങളിലേക്ക് കൂടി ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസ്

Published : 3rd August 2017 | Posted By: fsq

 

ദോഹ: അടുത്ത വര്‍ഷം  28 പുതിയ നഗരങ്ങളിലേക്ക് കൂടി സര്‍വീസ് ആരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ്. തായ്‌ലന്‍ഡിലെ ചിയാങ് മായ്, റിയോ ഡി ജനീറോ, സാന്‍ ഫ്രാന്‍സിസ് കോ, സാന്റിയാഗോ, ചിലി എന്നിവ ഉള്‍പ്പെടയുള്ള കേന്ദ്രങ്ങളിലേക്കാണ് പുതിയതായി സര്‍വീസ് തുടങ്ങുന്നത്. ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള വിമാനസര്‍വീസുകളുടെ എണ്ണം ഖത്തര്‍ എയര്‍വെയ്‌സ് വര്‍ധിപ്പിച്ചിട്ടുണ്ട്. ആഗസ്ത് 1 മുതല്‍ ശ്രീലങ്കയിലെ കൊളംബോയിലേക്ക് പ്രതിദിന അധിക സര്‍വീസ് തുടങ്ങിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായുള്ള  വിപുലീകരണ പദ്ധതികള്‍ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. വിയറ്റ്‌നാം നഗരങ്ങളായ ഹോ ചി മിന്‍,  ഹാനോയ് എന്നിവിടങ്ങളിലേക്കും തായ് വിനോദ കേന്ദ്രമായ ക്രാബിയിലേക്കും അടുത്തിടെയാണ് സര്‍വീസ് തുടങ്ങിയത്. വിയറ്റ്‌നാമിലേക്ക് വ്യവസായ, വിനോദ ആവശ്യങ്ങള്‍ക്കായി പുറപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ആവശ്യകതയേറിയ സാഹചര്യത്തിലാണ് വിയറ്റ്‌നാം നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങിയിരിക്കുന്നത്. നിലവില്‍ ദോഹയില്‍ നിന്നു ബാങ്കോക്കിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. അതിനു പുറമെയാണ് ഹാനോയിയിലേക്ക് പ്രതിദിന സര്‍വീസ്. കൊളംബോ, ആസ്‌ത്രേലിയന്‍ തലസ്ഥാനമായ കാന്‍ബെറ എന്നിവിടങ്ങളിലേക്കും പുതിയ സര്‍വീസ് അധികൃതര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഫ്രാന്‍സിലെ നീസിലേക്കും അയര്‍ലന്‍ഡിലെ ഡബ്ലിനിലേക്കും അടുത്തിടെ സര്‍വീസ് തുടങ്ങിയിരുന്നു. പെറുഗ്വേ, ചെക്ക് റിപബ്ലിക്, കീവ്, ഉക്രെയ്ന്‍ എന്നീ നഗരങ്ങളിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിച്ച് കിഴക്കന്‍ യൂറോപ്പില്‍ സാന്നിധ്യം വികസിപ്പിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. അടുത്തിടെയാണ് സ്‌കൈട്രാക്‌സിന്റെ ലോക എയര്‍ലൈന്‍ പുരസ്‌കാരം ഖത്തര്‍ എയര്‍വെയ്‌സ് സ്വന്തമാക്കിയത്. ഏഷ്യന്‍ വിപണിയെ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് ഖത്തര്‍ എയര്‍വെയ്‌സ് സിഇഒ അക്ബര്‍ അല്‍ബാകിര്‍ വ്യക്തമാക്കി. സാമ്പത്തിക ഉപരോധം ഖത്തര്‍ എയര്‍വേയ്്‌സിനെ ബാധിച്ചിട്ടില്ലെന്നാണ് പുതിയ വികസനപദ്ധതികള്‍ വ്യക്തമാക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക