|    Sep 24 Mon, 2018 10:50 pm
FLASH NEWS
Home   >  National   >  

അടുത്ത ലക്ഷ്യം തെലങ്കാനയെന്ന് ബിജെപി

Published : 21st May 2018 | Posted By: sruthi srt

ഹൈദരാബാദ്: 2019ലെ ലോക്‌സഭ,നിയമസഭ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് ബിജെപി കരുനീക്കങ്ങള്‍ തുടങ്ങുന്നു. അടുത്ത ലക്ഷ്യം തെലങ്കാനയാണെന്ന സൂചന നല്‍കുന്നതാണ് അടുത്തമാസം പാര്‍ട്ടി ദേശിയ ആധ്യക്ഷന്‍ അമിത് ഷായുടെ തെലങ്കാന സന്ദര്‍ശനം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ ലക്ഷമണനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അമിത് ഷാ തെലങ്കാനയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തുകയും തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്യും.അടുത്തിടെ നടന്ന പാര്‍ട്ടി യോഗങ്ങളില്‍ ഷാ ഇതിനായുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ലക്ഷമണന്‍ അറിയിച്ചു.നിലവില്‍ സംസ്ഥാനത്ത് ബിജെപിയുടെ സാന്നിധ്യം ശക്തമാണ്. വോട്ടര്‍പട്ടികയില്‍ അംഗങ്ങള്‍ കൂടുതലുള്ള കുടുംബങ്ങളെ നേരിട്ട് സമീപിക്കാന്‍ പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss