|    Jan 21 Sat, 2017 2:03 pm
FLASH NEWS

അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് സര്‍കോസി

Published : 24th August 2016 | Posted By: SMR

പാരിസ്: അടുത്തവര്‍ഷം നടക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരരംഗത്തുണ്ടാവുമെന്ന് നിക്കോളാസ് സര്‍കോസി. റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപ്പത്രിക സമര്‍പ്പിക്കാന്‍ തീരുമാനിച്ചതായി ഫ്രഞ്ച് മുന്‍ പ്രസിഡന്റ് സര്‍കോസി കഴിഞ്ഞദിവസമാണ് അറിയിച്ചത്.
തന്റെ പുതിയ പുസ്തകമായ ഓള്‍ ഫോര്‍ ഫ്രാന്‍സിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കുറിപ്പിലാണ് സര്‍കോസി ഇക്കാര്യം വെളിപ്പെടുത്തിയത്. 2007 മുതല്‍ 2012 വരെയായിരുന്നു സര്‍കോസി ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനം വഹിച്ചത്.
തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനായി റിപബ്ലിക്കന്‍ പാര്‍ട്ടി നേതൃസ്ഥാനത്തു നിന്ന് സര്‍കോസി ഒഴിവാകുമെന്ന് അദ്ദേഹത്തിന്റെ സഹായികളെ ഉദ്ധരിച്ച് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഈ വര്‍ഷം നവംബറിലാണ് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രൈമറികള്‍ നടക്കുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക