|    Oct 18 Thu, 2018 1:49 am
FLASH NEWS

അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ സ്‌കൂളുകളെല്ലാം സ്മാര്‍ട്ടാവും: വീണാ ജോര്‍ജ് എംഎല്‍എ

Published : 14th September 2017 | Posted By: fsq

 

പത്തനംതിട്ട: അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളെല്ലാം അത്യാധുനിക സംവിധാനങ്ങളോടുകൂടി സ്മാര്‍ട്ടാകുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. പത്തനംതിട്ട തൈക്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നവീകരിച്ച ഹയര്‍ സെക്കന്‍ഡറി കെട്ടിടത്തിന്റെയും പുതുതായി നിര്‍മാണം പൂര്‍ത്തീകരിച്ച ലാബ് സമുച്ചയത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു എംഎല്‍എ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും കുട്ടികള്‍ക്ക് സൗജന്യമായി വിവരസാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ലോകനിലവാര വിദ്യാഭ്യാസം സാര്‍ഥകമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും എംഎല്‍എ പറഞ്ഞു. എംഎല്‍എ ഫണ്ടില്‍ നിന്ന് അനുവദിച്ച 1.29 കോടി രൂപ ചെലവഴിച്ചാണ് കെട്ടിട നവീകരണം പൂര്‍ത്തീകരിച്ചത്. പിടിഎ പ്രസിഡന്റ് കെ ജയകുമാര്‍ അധ്യക്ഷത വഹിച്ചു. പിഡബ്ല്യുഡി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ സുധ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍ ഉഷാകുമാരി, ഹെഡ്മിസ്ട്രസ് ലീലാമണി, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ബിജു, പിടിഎ വൈസ് പ്രസിഡന്റ് ബിസ്മില്ലാഖാന്‍ എന്നിവര്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss