|    Aug 21 Mon, 2017 5:39 pm
FLASH NEWS
Home   >  National   >  

അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കില്ല;എംപിമാര്‍ക്ക് പ്രധാനമന്ത്രിയുടെ താക്കീത്

Published : 11th August 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ തുടര്‍ച്ചയായി ഹാജരാകാത്ത എംപിമാര്‍ക്ക് താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റിലെത്താന്‍ മടി കാണിക്കുന്നവര്‍ക്ക് 2019ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ സീറ്റുണ്ടാവില്ലെന്ന് മോദി മുന്നറിയിപ്പ് നല്‍കി. ബിജെപിയുടെ പാര്‍ലമെന്ററി യോഗത്തിലാണ് മോദി എംപിമാര്‍ക്ക് താക്കീത് നല്‍കിയത്. ‘എംപിമാരുടെ പ്രവര്‍ത്തനം നോക്കിയാണ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത്. നിങ്ങള്‍ നിങ്ങളുടെ ഇഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ 2019ലെ തിരഞ്ഞെടുപ്പില്‍ ഞാന്‍ എന്റെ ഇഷ്ടപ്രകാരവും പ്രവര്‍ത്തിക്കും. പാര്‍ലമെന്റിലെത്താന്‍ ഉദാസീനത കാണിക്കുന്നവര്‍ക്കെതിരെ അടുത്ത തിരഞ്ഞെടുപ്പില്‍ നടപടിയുണ്ടാകുും’- മോദി പറഞ്ഞു.
നേരത്തെ എംപിമാരുടെ ഹാജര്‍ നില കുറയുന്നതിനെതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും വിമര്‍ശനമുന്നയിച്ചിരുന്നു. രാജ്യസഭയില്‍ ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ ബില്‍ പാസാക്കുന്നതിന് വോട്ടെടുപ്പ് നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപെട്ടപ്പോള്‍ ആവശ്യത്തിന് അംഗങ്ങളില്ലാത്തത് ബിജെപിക്ക് തിരിച്ചടിയായിരുന്നു. ഇതേതുടര്‍ന്ന് ബില്ലില്‍ ഭേദഗതി വരുത്തിയാണ് പാസാക്കിയത്. ബിജെപി എംപിമാര്‍ മുഴുവന്‍ സഭയില്‍ ഹാജരായിരുന്നെങ്കില്‍ ബില്ലില്‍ ഭേദഗതി വരുത്തേണ്ടിവരില്ലായിരുന്നുവെന്ന് അന്ന് അമിത് ഷാ പറഞ്ഞിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക