|    Jun 29 Thu, 2017 4:13 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി ഫലം അനുഭവിക്കുമെന്ന് മമത

Published : 24th November 2016 | Posted By: SMR

ന്യൂഡല്‍ഹി: നോട്ട് വിഷയത്തില്‍ ബിജെപിക്കും സര്‍ക്കാരിനുമെതിരേ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഡല്‍ഹിയില്‍. വരും തിരഞ്ഞെടുപ്പില്‍ ഇതിന്റെ ഫലം ബിജെപി നന്നായി അനുഭവിക്കുമെന്ന് ജന്തര്‍ മന്ദറില്‍ നടന്ന ധര്‍ണയില്‍ മമത മുന്നറിയിപ്പ് നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലേക്കുള്‍പ്പെടെ പ്രതിഷേധ പരിപാടികള്‍ വ്യാപിപ്പിക്കുമെന്നും മമത വ്യക്തമാക്കി.
താനായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ ഈ അപരാധത്തിന്റെ പേരില്‍ ജനങ്ങളോട് മാപ്പു പറയുമായിരുന്നു. നോട്ട് നിരോധനം പിന്‍വലിക്കുകയും ചെയ്യുമായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ ജെഡിയു നേതാവ് ശരദ് യാദവും സമാജ് വാദി പാര്‍ട്ടി നേതാവ് ജയാ ബച്ചന്‍ ഉള്‍പ്പടെയുള്ളവരും പങ്കെടുത്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക