|    Jul 23 Mon, 2018 8:51 pm
FLASH NEWS
Home   >  Districts  >  Kannur  >  

അടുത്ത ജന്മത്തില്‍ അധകൃതനായി ജനിക്കണമെന്നാണ്‌ ആഗ്രഹമെന്ന് പിസി ജോര്‍ജ്

Published : 25th September 2017 | Posted By: shadina sdna


കണ്ണൂര്‍: അടുത്ത ജന്മത്തില്‍ അധകൃതനായി ജനിക്കണമെന്നാണ് ആഗ്രഹമെന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി സി ജോര്‍ജ് എംഎല്‍എ. അങ്ങനെ ജനിച്ചാല്‍, ദലിത് വിഭാഗക്കാരെയും പാവങ്ങളെയും ദ്രോഹിക്കുന്നവരുടെ ചെവിക്കല്ല് അടിച്ചു പൊട്ടിക്കുന്നത് എങ്ങനെയെന്നു പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ജനപക്ഷം പ്രഥമ ജില്ലാ സംഘടനാ സമ്മേളനം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങള്‍ക്ക് എല്ലാ അവകാശങ്ങളോടെയും ഇന്ത്യയില്‍ ജീവിക്കണമെന്നും ഹിന്ദുയിസം ബിജെപിയുടെ കുടുംബ സ്വത്തല്ലെന്നും അദ്ദേഹം പറഞ്ഞു.  ഭഗവത് സേവയ്ക്കായി അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് കഴിഞ്ഞ ദിവസം സുരേഷ് ഗോപി എംപി പറഞ്ഞിരുന്നു. യോഗക്ഷേമസഭ സംസ്ഥാന വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്യവെയായിരുന്നു സുരേഷ്‌ഗോപിയുടെ പ്രസ്താവന.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss