|    Apr 25 Tue, 2017 4:22 am
FLASH NEWS

അടുത്ത ഗസാ യുദ്ധം അവസാനത്തേതാകമെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി

Published : 25th October 2016 | Posted By: SMR

ജറുസലേം: ഇസ്രായേലും ഗസയുമായുള്ള അടുത്ത യുദ്ധം അവസാനത്തേതായിരിക്കുമെന്നും ആ യുദ്ധത്തോടുകൂടി ഗസ പൂര്‍ണമായും തകര്‍ക്കുമെന്നും ഇസ്രായേല്‍ പ്രതിരോധമന്ത്രി അവിഗ്‌ഡോര്‍ ലിബര്‍മന്‍. ഫലസ്തീന്‍ പത്രമായ അല്‍ ഖുദ്‌സിനു
നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2008 മുതല്‍ മൂന്നു തവണയാണ് ഇസ്രായേല്‍ സൈന്യവും ഗസ പോരാളികളും തമ്മില്‍ യുദ്ധമുണ്ടായത്. ഹമാസിന്റെ നയങ്ങള്‍ അവസാനിപ്പിക്കാന്‍ ഫലസ്തീന്‍ ഗസയോട് ആവശ്യപ്പെടണമെന്ന് ലിബര്‍മന്‍ ആവശ്യപ്പെട്ടു. ഗസയുമായി യുദ്ധത്തിലേര്‍പ്പെടാന്‍ താല്‍പര്യമില്ല. ഗസ ഇസ്രായേലിനെ നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇനിയും ഇസ്രായേലിനു മേല്‍ ആക്രമണം നടത്തിയാല്‍ അത് അവരുടെ അവസാനമായിരിക്കും. ലിബര്‍മന്‍ പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day