|    Oct 18 Thu, 2018 11:18 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

അടുത്ത കലോല്‍സവം പരിഷ്‌കരിച്ച മാന്വല്‍ പ്രകാരമെന്ന്വിദ്യാഭ്യാസമന്ത്രി

Published : 18th January 2017 | Posted By: fsq

 

കണ്ണൂര്‍: അടുത്തവര്‍ഷം മുതല്‍ സംസ്ഥാന സ്‌കൂള്‍ കലോല്‍സവം പരിഷ്‌കരിച്ച മാന്വല്‍ പ്രകാരം സംഘടിപ്പിക്കുമെന്നു വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ്. കലോല്‍സവമാന്വല്‍ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയോടെ മാന്വല്‍ പരിഷ്‌കരണ നടപടികള്‍ക്ക് ഔദ്യോഗികമായി തുടക്കംകുറിച്ചുകഴിഞ്ഞു. ഫെബ്രുവരിയില്‍ വിവിധ രംഗങ്ങളിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് മാന്വലിന്റെ വിവിധ വശങ്ങളെക്കുറിച്ച് വിശാലമായ കൂടിയാലോചനകള്‍ സംഘടിപ്പിക്കും. അതിനു ശേഷം പ്രായോഗികതയും നിയമവശങ്ങളും പരിഗണിച്ച് അന്തിമ തീരുമാനമെടുക്കും. വിഷയത്തില്‍ പൊതുജനങ്ങളുടെ കൂടി അംഗീകാരം ലഭിക്കണം. അതേക്കുറിച്ചുള്ള ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങളില്‍ മാധ്യമങ്ങള്‍ക്കു വലിയ പങ്ക് വഹിക്കാനാവുമെന്നും മന്ത്രി പറഞ്ഞു. ചര്‍ച്ചയ്ക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ഡിപിഐ കെ വി മോഹന്‍കുമാര്‍, എഡിപിഐ ജെസി ജോസഫ് നേതൃത്വം നല്‍കി. കലോല്‍സവ സംഘാടകസമിതി ഓഫിസില്‍ നടന്ന ചര്‍ച്ചയില്‍ അപ്പീലുകള്‍ കുറയ്ക്കാന്‍ ജില്ലകളെ മൂന്ന് സോണുകളായി തിരിച്ച് അവിടെ നിന്നുള്ള ആദ്യ മൂന്നു സ്ഥാനക്കാരെ പങ്കെടുപ്പിച്ചു സംസ്ഥാനതല മല്‍സരം നടത്തുക, ഗോത്ര കലകള്‍ പോലുള്ള അന്യംനിന്നുപോവുന്ന മല്‍സരയിനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അവയ്ക്കു കൂടുതല്‍ പോയിന്റ് നല്‍കുക, നാടകങ്ങളില്‍ കുട്ടികളുടെ പ്രമേയങ്ങള്‍ കൊണ്ടുവരാന്‍ നടപടി തുടങ്ങിയ അഭിപ്രായങ്ങള്‍ ഉയര്‍ന്നു. വിധിനിര്‍ണയം, അപ്പീല്‍ സംവിധാനം, ഗ്രേസ് മാര്‍ക്ക് തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചചെയ്യപ്പെട്ടു. മല്‍സരാര്‍ഥികളെ കലാരംഗത്ത് നിലനിര്‍ത്താന്‍ അവരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘങ്ങള്‍ക്ക് രൂപം നല്‍കുക, മല്‍സരത്തിന്റെ ഭാഗമായി വരയ്ക്കുന്ന ചിത്രങ്ങളുടെ പ്രദര്‍ശനം മേളയോടനുബന്ധിച്ചു സംഘടിപ്പിക്കുക, മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ ദരിദ്ര വിദ്യാര്‍ഥികള്‍ക്കു പ്രത്യേക ഗ്രാ ന്റ് അനുവദിക്കുക, കലോല്‍സവ ഘോഷയാത്രയിലുള്‍പ്പെടെ പണത്തിനു മേല്‍ക്കൈ ഉണ്ടാവുന്ന സാഹചര്യം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഉയര്‍ന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss