|    Oct 20 Sat, 2018 1:19 am
FLASH NEWS
Home   >  National   >  

അടുത്ത ഓണത്തിന് വരും,കേരളത്തിലെ ബീഫ് കറി കഴിക്കണം;ഗൗരി ലങ്കേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Published : 6th September 2017 | Posted By: mi.ptk

ബംഗളൂരു: ‘അടുത്ത ഓണത്തിന് കേരളത്തില്‍ വരും, അവിടുത്തെ ബീഫ് കറി കഴിക്കണം’ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഗൗരി ലങ്കേഷ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ച വാക്കുകളാണിവ. കേരളത്തിലെ മതേതരത്വത്തെയും ഐക്യത്തെയും ഏറെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്ന ഗൗരി ലങ്കേഷ്, ഈ മതേതര മൂല്യം എന്നും കാത്തുസൂക്ഷിക്കണമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.
ശശി തരൂര്‍ എംപി പോസ്റ്റ് ചെയ്ത കന്യാസ്ത്രീകള്‍ തിരുവാതിര കളിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് ഗൗരി ലങ്കേഷ് കേരളത്തോടുള്ള തന്റെ കാഴ്ചപ്പാട് രേഖപ്പെടുത്തിയത്. ഇതുകൊണ്ടൊക്കെയാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിക്കുന്നതെന്ന് ഗൗരി ലങ്കേഷ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇപ്പോള്‍ കാണിക്കുന്ന ഈ മതേതരത്വവും ഐക്യവും എന്നും തുടരണമെന്നാണ് തനിക്ക് മലയാളികളോട് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.
കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടെയാണ് ബംഗളൂരു രാജരാജേശ്വരി നഗറിലെ വീട്ടിലെത്തിയ അജ്ഞാത സംഘം ഗൗരി ലങ്കേഷിനെ വെടിവച്ചു കൊലപ്പെടുത്തിയത്. സാമൂഹികപ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് എന്‍സിഎച്ച്ആര്‍ഒ ദേശീയ കൗണ്‍സില്‍ അംഗമായിരുന്നു. കല്‍ബുര്‍ഗി വധത്തിനെതിരായ പ്രതിഷേധത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന അവര്‍  ലങ്കേഷ് പത്രികെ കന്നഡ മാഗസിന്റെ എഡിറ്ററായും ഏതാനും പത്രങ്ങളില്‍ കോളമിസ്റ്റായും ചാനലുകളില്‍ പാനലിസ്റ്റായും പ്രവര്‍ത്തിച്ചു. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി ലങ്കേഷിന്റെ മകളാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss