|    Jan 17 Tue, 2017 8:41 pm
FLASH NEWS

അടുത്ത ഒളിംപിക്‌സില്‍ പുതിയ അഞ്ചിനങ്ങള്‍

Published : 6th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: 2020ല്‍ ടോക്കിയോയില്‍ നടക്കുന്ന അടുത്ത ഒളിംപിക്‌സിലേക്ക് പുതുതായി അഞ്ചിനങ്ങള്‍കൂടി ഉള്‍പ്പെടുത്തി. ഇന്നലെ റിയോയില്‍ ചേര്‍ന്ന അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിയുടെ യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമായത്.
ബേസ്‌ബോള്‍, സോഫ്റ്റ്‌ബോള്‍, കരാട്ടെ, സ്‌കേറ്റ് ബോര്‍ഡ്, സ്‌പോര്‍ട്‌സ് ക്ലിംബിങ്, സര്‍ഫിങ് എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചരിത്രപരമായ തീരുമാനമാണിതെന്നും യുവതലമുറ ഈ ഇനങ്ങള്‍ക്കു കൂടുതല്‍ പ്രാമുഖ്യം നല്‍കി വരുന്നതിനാലാണ് ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും ഐഒസി പ്രസിഡന്റ് തോമസ് ബാക്ക് അറിയിച്ചു.
എന്നാല്‍ ദീര്‍ഘകാലമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ക്രിക്കറ്റ് ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം നിരന്തരം ഉന്നയിച്ചു വരുന്നുണ്ട്. പുതിയ അഞ്ച് ഗെയിമുകള്‍ക്ക് അംഗീകാരം നല്‍കിയതോടെ അടുത്ത ഒളിംപിക്‌സിലും ക്രിക്കറ്റ് ഉണ്ടായിരിക്കില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക