|    Dec 12 Wed, 2018 1:52 am
FLASH NEWS
Home   >  Pravasi   >  

അടുത്ത അധ്യയന വര്‍ഷം സപ്തംബര്‍ പത്തിനു ആരംഭിക്കും

Published : 18th May 2017 | Posted By: fsq

 

ദോഹ: അടുത്ത അധ്യയന വര്‍ഷം സപ്തംബര്‍ പത്തിനു ആരംഭിക്കുമെന്ന് വിദ്യാഭ്യാസ  മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. 2017-18 വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടറിനു വിദ്യാഭ്യാസ മന്ത്രി ഡോ.മുഹമ്മദ് ബിന്‍ അബ്ദുല്‍ വാഹിദ് അല്‍ഹമ്മാദി അംഗീകാരം നല്‍കിയതോടെയാണ് പുതിയ അധ്യയന വര്‍ഷാരംഭം അധികൃതര്‍ വെളിപ്പെടുത്തിയത്. എല്ലാ പരീക്ഷകളുടെയും ആരംഭവും അവസാനവും അവധികളും സെമസ്റ്ററുകളുടെ തുടക്കവും വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരമായിരിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.അധ്യാപകരുടെ പ്രവൃത്തി ദിനം ആഗസ്ത് 27നാണ് ആരംഭിക്കുക. അര്‍ധവാര്‍ഷിക അവധി 2018 ജനുവരി 21 മുതല്‍ ഫെബ്രുവരി ഒന്ന് വരെയായിരിക്കും. രണ്ടാം സെമസ്റ്റര്‍ ഫെബ്രുവരി നാലിന് ഞായറാഴ്ച ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.ഒന്ന് മുതല്‍ 11 വരെയുള്ള ക്ലാസുകളുടെ ഒന്നാമത് അര്‍ധവാര്‍ഷിക പരീക്ഷ നവംബര്‍ 12 മുതല്‍ 21 വരെ നടക്കും. പത്ത് മുതല്‍ 12 വരെയുള്ള ക്ലാസുകളുടെ ഒന്നാമത് വാര്‍ഷിക പരീക്ഷ ജനുവരി മൂന്ന് മുതല്‍ 14 വരെയായിരിക്കും. ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ളവരുടെ വാര്‍ഷിക പരീക്ഷ ജനുവരി ഏഴ് മുതല്‍ 14 വരെയുമായിരിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.10, 11 ക്ലാസുകളുടെ രണ്ടാമത് അര്‍ധവാര്‍ഷിക പരീക്ഷ മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ അഞ്ച് വരെയും ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ളവരുടേത് മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ അഞ്ച് വരെയുമായിരിക്കും. പത്ത് മുതല്‍ 12ാം ക്ലാസ് വരെയുള്ളവരുടെ രണ്ടാമത് വാര്‍ഷിക പരീക്ഷ മെയ് 30 മുതല്‍ ജൂണ്‍ പത്ത് വരെയും ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ളവരുടേത് ജൂണ്‍ മൂന്ന് മുതല്‍ പത്ത് വരെയുമായിരിക്കും.സ്‌കൂള്‍ ജീവനക്കാരുടെ അവധി 2018 ജൂലൈ 8 മുതല്‍ ആഗസ്ത് 26 വരെയാണുണ്ടാകുക. 2018-19 അക്കാദമിക വര്‍ഷത്തില്‍ ജീവനക്കാരുടെ പ്രവൃത്തി ദിനം ആഗസ്ത് 27 മുതലും വിദ്യാര്‍ഥികളുടേത് ആഗസ്ത് 29 മുതലുമാണ് ആരംഭിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി അംഗീകരിച്ച കലണ്ടര്‍ പ്രകാരം അധികൃതര്‍ ചൂണ്ടിക്കാട്ടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss