|    Nov 25 Sat, 2017 7:28 am
FLASH NEWS
Home   >  Editpage  >  Second edit  >  

അടുക്കളയിലെ വൃത്തി

Published : 8th August 2017 | Posted By: fsq

 

അടുക്കളയില്‍ സിങ്ക് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന സ്‌പോഞ്ച്, കൈ തുടക്കുന്ന ശീല എന്നിവയില്‍ എത്ര തരം ബാക്ടീരിയയുണ്ടെന്നു ജര്‍മനിയിലെ ഫര്‍ട്ട്‌വാന്‍ഗന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ ഈയിടെ പരിശോധിച്ചിരുന്നു. 362 ഇനം ബാക്ടീരിയകള്‍ അവര്‍ കണ്ടെത്തി. ഒരു ചതുരശ്ര ഇഞ്ച് വലുപ്പമുള്ള സ്‌പോഞ്ചില്‍ 8200 കോടി ബാക്ടീരിയകളുണ്ടെന്നും അവര്‍ കണ്ടു. ശീലയില്‍ താരതമ്യേന കുറവായിരുന്നു. ബാക്ടീരിയകള്‍ അത്രയേറെ കുമിഞ്ഞുകൂടുന്ന ഒരു വസ്തുവാണ് ഫോം റബര്‍ എന്നാണത് തെളിയിച്ചത്. മനുഷ്യവിസര്‍ജ്യത്തിലും ഏതാണ്ട് അതേയളവില്‍ ബാക്ടീരിയ കാണുന്നുണ്ട്. വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ ഇത്രയേറെ ബാക്ടീരിയ കാണുമെങ്കിലും എല്ലാം ഉപദ്രവകാരികളല്ലെന്നു കരുതേണ്ട. നാം അലക്കാനിടുന്ന അടിവസ്ത്രങ്ങളിലും ബാക്ടീരിയ കാണുന്നു. അവയ്ക്ക് ചെറിയ ദുര്‍ഗന്ധം ഉണ്ടാവുന്നതിനു കാരണമതാണ്. കൊഴുപ്പാണ് ബാക്ടീരിയ ഭക്ഷിക്കുന്നതും വിസര്‍ജിക്കുന്നതും. അതില്‍ നിന്നാണ് ദുര്‍ഗന്ധം വരുന്നത്.അടുക്കളയില്‍ ഉപയോഗിക്കുന്ന ശുചീകരണ വസ്തുക്കള്‍ ഇടയ്ക്കിടെ ബാക്ടീരിയ വിമുക്തമാക്കുന്നത് പ്രധാനമാണെന്ന് ഗവേഷകര്‍ പറയുന്നു. ആന്റിബയോട്ടിക് ഔഷധങ്ങളെ ചെറുക്കുന്ന രോഗാണുക്കള്‍ വരാതിരിക്കാന്‍ അതു സഹായിക്കും. നശിപ്പിക്കാന്‍ പറ്റാത്ത ചിലയിനം ബാക്ടീരിയകളും കാണും. ശുചീകരണ സാമഗ്രികള്‍ ഇടയ്ക്ക് മാറ്റുന്നത് നല്ലതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക