|    Jun 21 Thu, 2018 2:50 am
FLASH NEWS

അടിസ്ഥാന സൗകര്യമില്ല; മുഴപ്പിലങ്ങാട് ബീച്ചില്‍ സഞ്ചാരികള്‍ക്കു ദുരിതം

Published : 9th October 2017 | Posted By: fsq

 

എടക്കാട്: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചിലേക്ക് സഞ്ചാരികള്‍ ഒഴുകുമ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ക്ക് നിസംഗത. കേരളത്തിനകത്തും പുറത്തുനിന്നുമായി നിരവധി പേരാണ് ബീച്ചിലെത്തുന്നത്. തീരത്ത് രൂപംകൊണ്ട മണല്‍ത്തിട്ടകള്‍ നിരപ്പായതും കടല്‍ വലിഞ്ഞതും ബീച്ചിനെ കൂടുതല്‍ മനോഹരമാക്കിയിട്ടുണ്ട്. കടലില്‍ കുളിക്കാനെത്തുന്നവരും തീരം ചേര്‍ന്ന് വാഹനമോടിക്കുന്നവരും കൂടിവരികയാണ്. എന്നാല്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ബീച്ചിലെത്തുന്നവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും സൗകര്യമില്ല. ഇതിനായി സമീപത്തെ വീടുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ബീച്ചില്‍ വിളക്കുകള്‍ സ്ഥാപിച്ചിട്ടില്ല. ഇരുട്ടായാല്‍ സമൂഹവിരുദ്ധരുടെ ശല്യമാണ്.ബീച്ച് നവീകരണത്തിന് സര്‍ക്കാര്‍ പല പദ്ധതികളും പ്രഖ്യാപിച്ചെങ്കിലും ഒന്നും തുടങ്ങിയിട്ടില്ല. എന്നാല്‍, ബീച്ചില്‍ പ്രവേശിക്കുന്ന വാഹനങ്ങളില്‍നിന്ന് ഫീസ് ഈടാക്കുന്നത് ഇപ്പോഴും തുടരുന്നു. വാഹനങ്ങള്‍ക്ക് മൂന്നു പ്രവേശന കവാടങ്ങളാണുള്ളത്. ഇരുചക്രവാഹനങ്ങള്‍ക്ക് 10 രൂപ, മുച്ചക്ര വാഹനങ്ങള്‍ക്ക് 20, കാറുകള്‍ക്ക് 30്, വലിയ വാഹനങ്ങള്‍ക്ക് 50രൂപ പ്രകാരമാണ് പ്രവേശന ഫീസ്. എന്നാല്‍, ഫീസായി കിട്ടുന്ന തുകയുടെ ഒരുഭാഗം പോലും ബീച്ചിന്റെ വികസനത്തിനായി ഉപയോഗിക്കുന്നില്ല. ബീച്ചില്‍ കുളിക്കുന്നവര്‍ക്ക് അപകടങ്ങള്‍ സംഭവിക്കുന്നതും പതിവാണ്. യാതൊരു സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകളും ഇവിടെയില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss