|    Jun 25 Mon, 2018 10:20 am
FLASH NEWS
Home   >  Todays Paper  >  page 10  >  

അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും: മുഖ്യമന്ത്രി

Published : 20th November 2015 | Posted By: SMR

കൊച്ചി: സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെഎസ്‌ഐഡിസി കൊച്ചി ബോള്‍ഗാട്ടി കണ്‍വന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച വനിതാ സംരംഭകര്‍ക്കായുള്ള വി സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക രംഗത്ത് ഏറെ നേട്ടങ്ങളുണ്ടാക്കിയെങ്കിലും അടിസ്ഥാന സൗകര്യ വികസനത്തിലെ പോരായ്മ സംസ്ഥാനത്തിന്റെ കുറവാണെന്നും അദ്ദേഹം പറഞ്ഞു.
അങ്കമാലിയിലെ കെഎസ്‌ഐഡിസി ഗാര്‍മെന്റ്‌സ് മാനുഫാക്ചറിങ് ആന്റ് എക്‌സ്‌പോര്‍ട്ടിങ് സോണില്‍ വനിതാസംരംഭകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സപോര്‍ട്ട് ഫെസിലിറ്റി സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആളോഹരി വരുമാനത്തില്‍ ഇന്ത്യയില്‍ ഒന്നാമതെത്താന്‍ കേരളത്തിന് വൈകാതെ സാധിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുന്‍ ഗവര്‍ണറും മുന്‍ കേന്ദ്രമന്ത്രിയുമായ മാര്‍ഗരറ്റ് ആല്‍വ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss