|    Jul 21 Fri, 2017 8:14 am
FLASH NEWS

അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പരിമിതി : പെരുവ ഗവ. ബോയ്‌സ് ഹൈസ്‌കൂളിന് എട്ടു ലക്ഷത്തിന്റെ പദ്ധതി നഷ്ടമായേക്കും

Published : 14th July 2017 | Posted By: fsq

 

പെരുവ: പെരുവ ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍ അടിസ്ഥാന സൗകര്യമില്ലാത്തതിനാല്‍ ഐടി അറ്റ് സ്‌കൂള്‍ പദ്ധതില്‍ അനുവദിച്ച എട്ടു ലക്ഷം രൂപയുടെ പദ്ധതി നഷ്ടമായേക്കും. ഇന്റര്‍നാഷനല്‍ നിലവാരത്തിലേക്ക് ഉയര്‍ത്തിയതു മൂലം ജനപ്രതിനിധകളാരും സ്‌കൂളിനു ഫണ്ടും അനിവദിക്കുന്നില്ല. ഇതുമൂലം ക്ലാസ് മുറികള്‍ സജ്ജീകരിച്ചു നല്‍കാന്‍ പണമില്ലാതെ വിഷമിക്കുകയാണ് അധ്യാപകരും രക്ഷകര്‍ത്താക്കളും. മൂന്നു ക്ലാസ് മുറികളും, ഒരു ലാബും ഉള്‍പ്പെടെ നാലു മുറികള്‍ സജ്ജീകരിച്ചു നല്‍കിയാല്‍ മാത്രമേ പദ്ധതി അനുവദിക്കുകയുള്ളു. വാര്‍ക്ക കെട്ടിടത്തിലുള്ള നാലു മുറികളുടെ തറ ടൈല്‍ പാകുകയും മുകള്‍ വശം സീലിങ് ചെയ്യുകയും, കംപ്യൂട്ടറുകള്‍ സ്ഥാപിക്കാന്‍ ഇലക്ട്രിക് ജോലികള്‍ എന്നിവ ചെയ്താല്‍ മാത്രമേ പദ്ധതിക്കു പണം അനുവദിക്കുകയുള്ളു. ഇതിനുള്ള പണം കണ്ടെത്താന്‍ ജനപ്രതിനിധികളെ സമീപിച്ചപ്പോള്‍ അവര്‍ കൈമലര്‍ത്തുകയാണ്. ഇന്റര്‍ നാഷനല്‍ സ്‌കൂളായി പ്രഖ്യാപിച്ചതിനാല്‍ ജില്ല പഞ്ചായത്തിന്റെ കീഴിലുള്ള ഹൈസ്‌കൂളില്‍ ഇത്തവണ ഫണ്ട് ഒന്നും നീക്കിവച്ചില്ലെന്നു ജില്ലാ പഞ്ചായത്തംഗം കല മങ്ങാട് പറഞ്ഞു. കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്താന്‍ ഒരു ക്ലാസ് മുറിയില്‍ 12 കംപ്യൂട്ടറുകള്‍ വീതമാണ് ഐടി അറ്റ് പദ്ധതിയില്‍ അനുവദിച്ചത്. നാല് മാസം മുമ്പ് എംഎല്‍എ ഇന്റര്‍നാഷനല്‍ സ്‌കൂളായി പ്രഖ്യാപനം നടത്തിയെങ്കിലും ഒന്നാംഘട്ടത്തില്‍ പെരുവ സ്‌കൂള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് അറിയുന്നത്. പ്രഖ്യാപന സമയത്ത് പൂര്‍വ വിദ്യാര്‍ഥികളുടെ കമ്മിറ്റി രൂപീകരിച്ചിരിന്നു. എന്നാല്‍ കമ്മിറ്റി യോഗം കൂടുകയോ പദ്ധതിയെ കുറിച്ച് അന്വേഷിക്കുകയോ ചെയ്തില്ലെന്ന് നാട്ടുകാരും രക്ഷകര്‍ത്താക്കളും പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക