|    Mar 25 Sat, 2017 11:12 pm
FLASH NEWS

അടിസ്ഥാന സൗകര്യങ്ങളില്ല; കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോ ഓഫിസ് കെട്ടിടം പൊളിച്ചുതുടങ്ങി

Published : 28th July 2016 | Posted By: SMR

കണ്ണൂര്‍: അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുകയായിരുന്ന കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോ ഓഫിസ് കെട്ടിടം പുതിയ കെട്ടിടം നിര്‍മിക്കുന്നതിന്റെ ഭാഗമായി പൊളിച്ചുതുടങ്ങി. കെട്ടിടം പൊളിക്കുന്നതോടെ ഓഫിസിന്റെ പ്രവര്‍ത്തനം സമീപത്തെ കെഎസ്ആര്‍ടിസി ഷോപ്പിങ് കോംപ്ലക്‌സിലേക്കു മാറ്റിയിട്ടുണ്ട്.
1940ല്‍ സ്ഥാപിച്ച കെട്ടിടം കാലപ്പഴക്കവും അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും കാരണം ജീവനക്കാര്‍ ദുരിതം പേറുകയായിരുന്നു. ഇതേത്തുടര്‍ന്നാണു പുതിയ കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചത്. ആധുനികരീതിയിലുള്ള ഓഫിസ് ആറുമാസത്തിനകം പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.
ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കു ദിനംപ്രതി 102 സര്‍വീസുകള്‍ കണ്ണൂര്‍ ഡിപ്പോയില്‍നിന്നു നടത്തുന്നുണ്ട്. താല്‍ക്കാലിക ജീവനക്കാര്‍ ഉള്‍പ്പെടെ 700 ഓളം ജീവനക്കാരാണു കണ്ണൂര്‍ ഡിപ്പോയില്‍ ജോലിചെയ്യുന്നത്. കാലപ്പഴക്കത്താല്‍ തകര്‍ന്ന പഴയ ഗാരേജിന്റെ പ്രവര്‍ത്തനവും പുതിയ കെട്ടിടത്തിലേക്കു മാറ്റും. പുതിയ ഗാരേജ് തുടങ്ങുന്നതോടെ 12 ബസുകള്‍ക്ക് ഒരുമിച്ച് അറ്റകുറ്റപ്പണികള്‍ നടത്താനുള്ള സൗകര്യമുണ്ടാവും. 2016 ഡിസംബറോടെ പുതിയ ഗാരേജ് പ്രവര്‍ത്തനം തുടങ്ങാനാണു പദ്ധതി.

(Visited 34 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക