|    Apr 29 Sat, 2017 1:18 am
FLASH NEWS

അടിസ്ഥാന സൗകര്യങ്ങളില്ല: ശാസ്താംകോട്ട റയില്‍വേ സ്‌റ്റേഷനിലെ യാത്രക്കാര്‍ വലയുന്നു

Published : 21st November 2016 | Posted By: SMR

ശാസ്താംകോട്ട: ആദര്‍ശ് സ്‌റ്റേഷനെന്ന് കൊട്ടിഘോഷിക്കുന്ന ശാസ്താംകോട്ട റയില്‍വേ സ്‌റ്റേഷനില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ യാത്രക്കാര്‍ വലയുന്നു. യാത്രക്കാരുടെ എണ്ണം ദളനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുമ്പോഴും സ്‌റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്താന്‍ യാതൊരു നടപടപകളുമില്ല. പ്ലാറ്റ്‌ഫോമുകള്‍ക്ക് മേല്‍ക്കൂരയില്ലത്തതിനാല്‍ മഴയെത്തും വെയിലത്തും യാത്രക്കാര്‍ വലയുകയാണ്. പ്ലാറ്റ്‌ഫോമുകളില്‍ വേണ്ടത്ര വെളിച്ചം ഇല്ലാത്തത് സന്ധ്യകഴിഞ്ഞെത്തുന്ന യാത്രക്കാര്‍ക്ക് ദുരിതം വിതയ്ക്കുകയാണ്. കുടിവെള്ളമില്ലാത്തതും ബുദ്ധിമുട്ട് വര്‍ധിപ്പിക്കുന്നു. സ്റ്റേഷനില്‍ യാത്രക്കാര്‍ക്കായി ആകെയുള്ളത് ഒരു മൂത്രപ്പുര മാത്രമാണ്. കംപ്യൂട്ടര്‍ റിസര്‍വേഷന്‍ ഏറ്റവും മോശമായ രീതിയില്‍ നടപ്പാക്കുന്ന ഏക സ്റ്റേഷന്‍ ശാസ്താംകോട്ടയാണ്. സീസണ്‍ ടിക്കറ്റ് എടുക്കുന്നതിനും റിസര്‍വേഷന്‍ ചെയ്യുന്നതിനും ഒരു കൗണ്ടറാണ് ആകെയുള്ളത്. അടുത്തിടെ കുറെ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിച്ചെങ്കിലും കുറച്ചു നാളായി വരുമാനത്തില്‍ വന്‍ ഇടിവ് ഉണ്ടായതായി യാത്രക്കാര്‍ പറയുന്നു. പുതിയ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതില്‍ ഇതു തടസ്സമായേക്കാമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. യാത്രാക്ലേശം മൂലം ദുരിതമനുഭവിക്കുന്ന പ്രദേശത്താണ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടുത്തെ യാത്രക്ലേശം പരിഹരിക്കുന്നതിന് കാര്യമായ ഒരു നടപടികളും ഇതുവരെ  അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. നഷ്ടക്കണക്ക് പറഞ്ഞ് കെഎസ്ആര്‍ടിസി ഉള്ള ട്രിപ്പുകള്‍ കൂടി നിര്‍ത്തിയതോടെ കിലോമീറ്ററുകള്‍ താണ്ടിയാണ് യാത്രക്കാര്‍ സ്‌റ്റേഷനിലെത്തുന്നത്.ശാസ്താംകോട്ടയില്‍ വഞ്ചിനാട് മലബാര്‍, ഐലന്റ്, കണ്ണൂര്‍, പരശുറാം എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് സ്റ്റോപ്പുള്ളത്. മാവേലി ഇന്റര്‍സിറ്റി ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന യാത്രക്കാരുടെ ദീര്‍ഘകാലമായ ആവശ്യം അധികൃതര്‍ ഇതുവരെ പരിഗണിച്ചിട്ടുപോലുമില്ല. റയില്‍വേ സ്‌റ്റേഷന്റെ വികസനത്തെയും വരുമാനത്തെയും ഇത് പ്രതികൂലമായി ബാധിക്കുകയാണ്.സ്റ്റേഷന് തെക്ക് ഭാഗത്തായി അടഞ്ഞുകിടക്കുന്ന റെയില്‍വേ ഗേറ്റിന് ബദലായി സ്റ്റേഷന്‍ റോഡിലേക്ക് അടിപ്പാത നിര്‍മിച്ചു നല്‍കുമെന്ന ഉറപ്പ് റയില്‍വേ ഇതുവരെയും പാലിച്ചിട്ടില്ല. ഗേറ്റ് സ്ഥിരമായി അടഞ്ഞു കിടക്കുന്നതിനാല്‍ സ്റ്റേഷന് തെക്കുഭാഗത്തുള്ളവര്‍ക്ക് കിലോമീറ്ററുകള്‍ സഞ്ചരിച്ചാല്‍ മാത്രമേ റോഡില്‍ എത്താനാകൂ.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day