|    Apr 23 Mon, 2018 9:13 pm
FLASH NEWS

അടിസ്ഥാന സൗകര്യങ്ങളില്ല പൊന്മുടിയിലെത്തുന്ന സഞ്ചാരികള്‍ വലയുന്നു

Published : 10th August 2016 | Posted By: mi.ptk

image

രാജാക്കാട്: ഹൈഡല്‍ ടൂരിസം പദ്ധതി ആരംഭിച്ച് ബോട്ടിംഗ് ടക്കം സജീവമായതോടെ പൊന്മുടിയിലേയ്ക്ക് സഞ്ചാരികളുടെ കടന്നുവരവും വര്‍ദ്ധിച്ചു. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഗതാഗത യോഗ്യമായ റോഡും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനാവശ്യമായ സൗകര്യങ്ങളും ഇല്ലാത്തതാണ് ഏറ്റഴും വലിയ പ്രതിസന്ധി.
ഹരിതാഭമായ പ്രകൃതി മനോഹാരിത നിറഞ്ഞ് നില്‍ക്കുന്ന പൊന്മുടി ഇന്ന് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. അതുകൊണ്ട് തന്നെ ഏറെ വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമൊടുവില്‍ പൊന്മുടി ജലാശയത്തില്‍ ഹൈഡല്‍ ടൂരിസം ടിപ്പാര്‍ട്ടുമെന്റിന്റെ നേതൃത്വത്തില്‍ ബോട്ടിംഗങ്ങടക്കം ആരംഭിച്ചതോടെ ഇവിടേയ്ക്ക് സഞ്ചാരികളുടെ കടന്നുവരവ് വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുമുണ്ട്.  മാട്ടുപ്പെട്ടിയ്ക്ക് സമാനമായ രീതിയിലുള്ള എക്കോപ്പോയിന്റും ദീര്‍ഘ ദൂരത്തലുള്ള ജലയാത്രയുമാണ് ഇവിടേയ്ക്ക് സഞ്ചാകരികളെ ആകര്‍ഷിക്കുന്നത്. ഇത്തരത്തില്‍ പ്രകൃതി മനോഹാരിതയുടെ മടിത്തട്ടിലേയ്ക്ക് സഞ്ചാരികളുടെ കടന്നുവരവ് വര്‍ദ്ദിക്കുമ്പോളും ഇവിടെ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
കിലോമീറ്റര്‍ അകലെ നിന്നും ട്രക്കിംഗ് വാഹനങ്ങളിലും മറ്റുമോയി ദിവസ്സേന നൂര്കണക്കിന് സ്ചാരികള്‍ ഇവിടെയെത്തുമ്പോള്‍ ഇവര്‍ക്ക് ഇരിക്കുന്നതിനോ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനോപോലും ഇവിടെ ഒരുവിധ സൗകര്യങ്ങളുമില്ല. കെ എസ് ഇ ബിയുടെ ഉടമസ്ഥതയിലുള്ള കാടുകയറി മൂടി അനുദിനം നശിച്ചുകൊണ്ടിരിക്കുന്ന നിരവധിയായ കെട്ടിടങ്ങള്‍ നവീകരിച്ച് സഞ്ചാരികള്‍ക്കായി തുറന്ന് നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതിനുവേണ്ട ഒരുവിധ നടപടിയും സ്വീകരിച്ചിട്ടുമില്ല. കാറ്റും മഴയും ശക്തമാകുന്ന സമയത്ത് ഹൈഡല്‍ ടൂറിസം ജീവനക്കാര്‍ക്ക് കയറി നില്‍ക്കുന്നതിന് ചെറിയ ഒരു ടിക്കറ്റ് കൗണ്ടര്‍ മാത്രമാണ് ഏക ആശ്രയം. മഴയും മഞ്ഞും നിറയുന്ന സമയത്തും ഇത് ആസ്വദിക്കുന്നതിനായി നിരവധി സഞ്ചാരികളാണ് ഇവിടേയ്‌ക്കെത്തുന്നത്. എന്നാല്‍ ഇവര്‍ക്ക് കയറി നില്‍ക്കുന്നത് വേണ്ട സൗകര്യമില്ലാത്തതിനാല്‍ വാഹനങ്ങള്‍ തന്നെ ഇരുന്നതിന് ശേഷം തിരിച്ച് പോകുകയാണ് പതിവ്. ചുരുങ്ങിയ കാലം കൊണ്ട് സഞ്ചാരികളുടെ ഇഷ്ടകേന്ത്രമായി മാറിയ പൊന്മുടിയിലേയ്ക്ക് എത്തുന്നതിനുള്ള വഴിയും ഇവിടെ വേണ്ട അടിസ്ഥാന സൗകര്യഹ്ങളും ഒരുക്കിയില്ലെങ്കില്‍ അദികം വൈകാതെ തന്നെ സഞ്ചാരികള്‍ ഇവിടെ ഉപേക്ഷിക്കുമെന്നതിന് സംശയമില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss