|    Dec 17 Sun, 2017 9:25 pm
FLASH NEWS

അടിസ്ഥാന സൗകര്യങ്ങളില്ല: ദുരിതമൊഴിയാതെ തിരുവമ്പാടി ഓടപ്പൊയില്‍ കോളനി; കണ്ടില്ലെന്ന് നടിച്ച് അധികൃതര്‍

Published : 10th July 2016 | Posted By: SMR

മുക്കം: ആദിവാസി സമൂഹത്തിന്റെ സാമൂഹിക ഉയര്‍ച്ചക്കായി കോടികള്‍ ചെലവഴിക്കുമ്പോഴും അത് യഥാര്‍ത്ഥ അവകാശികളിലേക്ക് എത്തുന്നില്ല എന്നതിന്റെ തെളിവുകളാണ് തിരുവമ്പാടി ഓടപ്പൊയില്‍ ആദിവാസി കോളനിയില്‍ നിന്നുളള കാഴ്ച്ചകള്‍.
പത്തോളം കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയില്‍ 2007ലാണ് വീട് നിര്‍മാണമാരംഭിച്ചത്. എന്നാല്‍, വര്‍ഷം പത്ത് ആവാറായങ്കിലും ഇവരുടെ ദുരിതത്തിന് മാത്രം അറുതിയായില്ല. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ചതായി പറയുന്ന വീടുകളുടെ സ്ഥിതി ഏറെ ശോചനീയമാണ്.
വാതിലുകളോ ജനലുകളോ ഇല്ല. കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥ. ഹോളോബ്രിക്‌സ് കൊണ്ട് നിര്‍മിച്ച ചുമരുകള്‍ സിമന്റ് തേക്കാത്തതിനാല്‍ അപകട ഭീഷണിയിലാണ്. കരാര്‍ ഏറ്റെടുത്തയാള്‍ പണം മുഴുവനും വാങ്ങിയതായും ഇത് ആദിവാസി വകുപ്പും കരാറുകാരും തമ്മിലുളള ഒത്തുകളിയുടെ ഫലമാണെന്നും മുന്‍ ഗ്രാമപ്പഞ്ചായത്തംഗം ബേബി ആരോപിച്ചു. നിലവില്‍ പേരിന് വീടുവെച്ചു നല്‍കിയിട്ടുണ്ടെങ്കിലും ഒരു സെന്റ് സ്ഥലം പോലും ഇവരുടെ പേരിലില്ല. ഇതിന് അടിയന്തിര പരിഹാരം കാണണമെന്നും വീട് നിര്‍മാണത്തിലെ അഴിമതിയെ കുറിച്ച് അന്വേഷണം വേണമെന്നും ബേബി പറഞ്ഞു. നേരത്തെ വൈദ്യുതിയുണ്ടായിരുന്ന ഈ കോളനിയില്‍ ഇപ്പോള്‍ വൈദ്യുതിയുമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss