|    Jul 23 Mon, 2018 7:53 am
Home   >  Todays Paper  >  page 12  >  

അടിസ്ഥാന സൗകര്യങ്ങളില്ല : യുപി സര്‍ക്കാരിന്റെ ഗോശാലകളില്‍ പശുസംരക്ഷണം പേരില്‍ മാത്രം

Published : 14th September 2017 | Posted By: fsq

 

ലഖ്‌നോ: ഗോസംരക്ഷണം മുഖ്യ അജണ്ടയാക്കി അധികാരത്തിലെത്തിയ യുപിയിലെ യോഗി സര്‍ക്കാരിന്റെ പശുപ്രേമം വാചകക്കസര്‍ത്തില്‍ മാത്രം. സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗോസംരക്ഷണശാലയ്ക്ക് അടിസ്ഥാന സൗകര്യങ്ങളൊന്നും ഇതുവരെ ഒരുക്കിയിട്ടില്ല.യുപിയിലെ ലഖിംപൂര്‍ഖേരി ജില്ലയിലാണു സര്‍ക്കാര്‍ ഗോശാല പ്രവര്‍ത്തിക്കുന്നത്. പശുക്കളെ പാര്‍പ്പിക്കാനായി ഒരു ഷെഡ് കെട്ടിയിട്ടിരിക്കുന്നതൊഴിച്ചാല്‍ മറ്റു യാതൊരു സൗകര്യങ്ങളും ഇവിടെ ഇല്ല. തെരുവില്‍ അലഞ്ഞുതിരിയുന്ന പശുക്കള്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും വന്‍ ഭീഷണി ഉയര്‍ത്തിയ സാഹചര്യത്തിലാണ് ഇവിടെ ഗോശാല പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ പ്രവര്‍ത്തനം ആരംഭിച്ച ശേഷം പഴയ അഖിലേഷ് സര്‍ക്കാരോ, പശുക്കളുടെ സ്വന്തം ഇപ്പോഴത്തെ ആദിത്യനാഥ് സര്‍ക്കാരോ യാതൊരു തുകയും അനുവദിച്ചില്ല.കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി പശുക്കള്‍ക്ക് തീറ്റ വാങ്ങിക്കൊടുക്കുന്നതു പോലും തന്റെ ശമ്പളത്തില്‍ നിന്നെടുത്താണെന്നു ഗോശാലാ മാനേജര്‍ സുരേന്ദ്രപാല്‍ പറയുന്നു. കഴിഞ്ഞമാസം കാലിത്തൊഴുത്തിലേക്കായി ഏഴ് ട്രോളികള്‍ വാങ്ങിയിരുന്നു. ഇതില്‍ മൂന്നെണ്ണത്തിന്റെ പൈസയും താന്‍ ശമ്പളത്തില്‍ നിന്നു നല്‍കി. ബാക്കിയുള്ളവയുടെ പൈസ ചില സന്നദ്ധ സംഘടനകളും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുമാണ്  നല്‍കിയത്. മൂന്നുവര്‍ഷം മുമ്പു സര്‍ക്കാര്‍ ഗോശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 40 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഇതു വരെ ഒരു ചില്ലിക്കാശു പോലും ലഭിച്ചില്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കയാണെങ്കിലും തീറ്റയും വെള്ളവും ലഭിക്കാതെ ഒരു പശുവെങ്കിലും ചത്തു പോയാല്‍ ജീവനക്കാര്‍ക്കെതിരേ സര്‍ക്കാര്‍ നടപടി ഉടന്‍ ഉണ്ടാവുമെന്നും ഗോശാലാ ജീവനക്കാര്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss