|    Jul 20 Fri, 2018 8:10 am
FLASH NEWS

അടിസ്ഥാന സൗകര്യങ്ങളില്ല; ദുരിതത്തിലായി വിനോദ സഞ്ചാരികള്‍

Published : 7th September 2017 | Posted By: fsq

 

നിലമ്പൂര്‍: അവധി ദിവസങ്ങള്‍ കുടുംബങ്ങള്‍ക്കൊപ്പം ആഘോഷിക്കാനെത്തിയ വിനോദ സഞ്ചാരികള്‍ വനംവകുപ്പിന്റെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് മൂലം ഏറെ ദുരിതത്തിലായി. നിലമ്പൂരിലെ വനംവകുപ്പിന്റെ മൂന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നായി 11 ലക്ഷത്തോളം രൂപ പാസിനത്തില്‍ വിനോദസഞ്ചാരികളില്‍ നിന്നും വനംവകുപ്പിന്റെ ഖജനാവിലേക്ക് എത്തിയപ്പോഴാണ് ആവശ്യത്തിന് ടോയ്‌ലെറ്റ് സൗകര്യംപോലും ഇല്ലാതിരുതാണു സ്ത്രീകളുള്‍പ്പെടെ ഉള്ളവരെ വലച്ചത്. തേക്ക് മ്യൂസിയത്തില്‍ മാത്രമാണ് ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരു പരിധിവരെയുള്ളത്. കനോലിപ്ലോട്ടില്‍ വിനോദ സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അധികൃതര്‍ കേട്ടഭാവം നടിക്കുന്നില്ല. വനംമന്ത്രി കെ രാജു കനോലിപ്ലോട്ട് സന്ദര്‍ശിച്ചപ്പോള്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നുവെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും നടപടിയുണ്ടായിട്ടില്ല. കോഴിക്കോട്-മലപ്പുറം ജില്ലകളുടെ സംഗമഭൂമിയോട് ചേര്‍ന്നുള്ള കോഴിപ്പാറ വെള്ളച്ചാട്ടം കാനാനെത്തുവര്‍ ഏറെ ദുരിതത്തിലാണ്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ കോഴിപ്പാറക്കടുത്തുള്ള വീടുകളെയാണ് ആശ്രയിക്കുത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമില്ലാത്തതിനാല്‍ വാളംതോട്-തോട്ടപ്പള്ളി റോഡിലാണു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുത്. ഇത് തോട്ടപ്പള്ളി നിവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. മഴയില്‍ കയറി നില്‍ക്കാന്‍പോലും സൗകര്യങ്ങളില്ല. സമീപത്ത് ലഘുഭക്ഷണം പോലും ലഭിക്കാനുള്ള സംവിധാനങ്ങളുമില്ല. പ്രായമായവരെ ടൈല്‍സ് പതിച്ച നടവഴിയിലൂടെ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിക്കാമെങ്കില്‍ ഇടയില്‍ ഇരിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടില്ല. കോഴിപ്പാറയിലേക്കുള്ള റോഡും പൊട്ടിപൊളിഞ്ഞ് വാഹനയാത്രകള്‍ക്ക് ദുരിതമായി മാറിയിരിക്കുകയാണ്. ഓരോ ആഘോഷ വേളകളിലും ലക്ഷങ്ങളുടെ വരുമാനം ലഭിക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ തയ്യാറാവാത്ത അധികൃതരുടെ നടപടി പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss