അടിസ്ഥാന വിദ്യാഭ്യാസ മേഖല: രാജ്യം പതിറ്റാണ്ടുകള്‍ പിറകില്‍
Published : 7th September 2016 | Posted By: SMR
ന്യൂഡല്‍ഹി: അടിസ്ഥാന വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ഇന്ത്യ അഞ്ചു പതിറ്റാണ്ട് പിറകിലെന്ന് യുനെസ്കോ റിപോര്‍ട്ട്. അടിസ്ഥാന വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഇന്ത്യക്ക് 2085 വരെ കാത്തിരിക്കേണ്ടി വരുമെന്നും ആഗോള വിദ്യാഭ്യാസ മേഖലയുടെ പശ്ചാത്തലത്തില്‍ ഇത് 50 വര്‍ഷം പിന്നിലാണെന്നും യുനെസ്കോ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
2013ഓടെ രാജ്യം കൈവരിക്കാന്‍ ലക്ഷ്യമിട്ട സുസ്ഥിര വികസനം നേടിയെടുക്കണമെങ്കില്‍ ഇന്ത്യ പിന്തുടരുന്ന വിദ്യാഭ്യാസ രീതികള്‍ പൊളിച്ചെഴുതണമെന്നും റിപോര്‍ട്ട് ആവശ്യപ്പെടുന്നു. യുനെസ്കോയുടെ ആഗോള വിദ്യാഭ്യാസ നിരീക്ഷണ റിപോര്‍ട്ടിലാണ് ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയുടെ പിന്നാക്കാവസ്ഥ വെളിപ്പെടുത്തിയത്.
ഇന്ത്യയുടെ നിലവിലെ ഗതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ കൈവരിക്കേണ്ട ലക്ഷ്യങ്ങള്‍ 2050ഓടെയും സെക്കന്‍ഡറി വിദ്യാഭ്യാസ മേഖലയില്‍ 2051ഓടെയും ലോവര്‍ സെക്കന്‍ഡറിയില്‍ 2062 ഓടെയും 2087ഓടെ ഉന്നത വിദ്യാഭ്യാസ മേഖലയിലും കൈവരിക്കുമെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.