|    Jan 20 Fri, 2017 11:25 am
FLASH NEWS

അടിസ്ഥാന വികസനം51 വന്‍കിട പദ്ധതികള്‍ക്ക് അനുമതി

Published : 14th October 2016 | Posted By: SMR

തിരുവനന്തപുരം: കേരളത്തിന്റെ പശ്ചാത്തല വികസനരംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് ഉതകുന്ന ബൈപാസുകള്‍, ഫ്‌ളൈ ഓവറുകള്‍, അണ്ടര്‍പാസുകള്‍, റെയില്‍വേ മേല്‍പ്പാലങ്ങള്‍ തുടങ്ങി 1,005 കോടി രൂപയുടെ 51 വന്‍കിട മരാമത്തുപണികള്‍ക്കു കൂടി ഭരണാനുമതി നല്‍കി ഉത്തരവായി. നേരത്തേ 76 റോഡുകള്‍ക്ക് 1,271 കോടിയുടെ ഭരണാനുമതി നല്‍കിയിരുന്നു. ബാക്കിയുള്ള പ്രവൃത്തികളും വിശദമായ പ്രോജക്റ്റ് റിപോര്‍ട്ട് തയ്യാറാക്കിനല്‍കുന്ന മുറയ്ക്ക് അനുമതി—ക്കായി കിഫ്ബിക്ക് നല്‍കുമെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു.
സര്‍ക്കാര്‍ അധികാരമേറ്റശേഷം അവതരിപ്പിച്ച പുതുക്കിയ ബജറ്റ് പ്രസംഗത്തിലും മറുപടി പ്രസംഗത്തിലും ഉള്‍പ്പെടുത്തിയ 6,400 കോടി രൂപയുടെ 317 പ്രോജക്റ്റുകളാണ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നത്. ഇതില്‍ 181 റോഡുകള്‍, 82 പാലങ്ങള്‍, 11 ഫ്‌ളൈ ഓവറുകള്‍, 3 അണ്ടര്‍പാസുകള്‍, 22 ബൈപാസുകള്‍, 18 റെയില്‍വേ മേല്‍പ്പാലങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) മുഖേനയാണ് ഈ പ്രവൃത്തികള്‍ക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നത്. പദ്ധതികളുടെ വിശദമായ പ്രോജക്റ്റ് റിപോര്‍ട്ട് തയ്യാറാക്കാനും നിര്‍വഹണം നടത്താനും റോഡ്‌സ് & ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഭരണാനുമതി നല്‍കിക്കഴിഞ്ഞു.
വന്‍കിട റോഡുകളുടെയും പാലങ്ങളുടെയും ഡിപിആര്‍ തയ്യാറാക്കാന്‍ പൊതുമരാമത്ത് റോഡുകളും പാലങ്ങളും വിഭാഗം ചീഫ് എന്‍ജിനീയറെയും വന്‍കിട കെട്ടിടങ്ങളുടെ ഡിപിആര്‍ തയ്യാറാക്കാന്‍ കെട്ടിടവിഭാഗം ചീഫ് എന്‍ജിനീയറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
വിശദമായ പ്രോജക്റ്റ് റിപോര്‍ട്ടിനൊപ്പം പ്രായോഗികതാ പഠനം കൂടി ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കാനും അടിയന്തരമായി ഡിപിആര്‍ കിഫ്ബിയില്‍ സമര്‍പ്പിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. കിഫ്ബിയില്‍നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് ഈ പ്രവൃത്തികള്‍ ഈ സാമ്പത്തികവര്‍ഷം തന്നെ ആരംഭിക്കുന്നതിനും പൊതുമരാമത്ത് വകുപ്പും ഇതിനായി ചുമതലപ്പെടുത്തിയ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളും പൂര്‍ണ സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക