|    Aug 20 Sun, 2017 4:06 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അടിസ്ഥാനരഹിത ആരോപണം : ടൈംസ് നൗ ചാനലിനെതിരേ പോപുലര്‍ ഫ്രണ്ട് നിയമനടപടിക്ക്

Published : 3rd August 2017 | Posted By: fsq

 

ഡല്‍ഹി: പോപുലര്‍ ഫ്രണ്ടിനെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ നിരത്തി വാര്‍ത്ത സംപ്രേഷണം ചെയ്ത ടൈംസ് നൗ ചാനലിനെതിരേ സംഘടന നോട്ടീസ് അയച്ചു. ജൂണ്‍ 23ന് ചാനല്‍ പ്രൈം ടൈമില്‍ സംപ്രേഷണം ചെയ്ത വാര്‍ത്ത ‘അപ്ഫ്ര ണ്ട് ഇന്ത്യ: ഒരു സംസ്ഥാനത്ത് എങ്ങനെ മതപരിവര്‍ത്തനം തഴച്ചുവളരാന്‍ അനുവദിച്ചു’ എന്ന തലക്കെട്ടില്‍ ടൈംസ് നൗ ഓണ്‍ലൈന്‍ പോര്‍ട്ടലിലും പ്രസിദ്ധീകരിച്ചിരുന്നു.വ്യാജരേഖയെ അടിസ്ഥാനമാക്കി മതപരിവര്‍ത്തനത്തെക്കുറിച്ച് കെട്ടിച്ചമച്ച കഥകളാണ് വാര്‍ത്തയില്‍ ഉടനീളമുണ്ടായിരുന്നത്. ചാനല്‍ സംഘടനയെ ഈ വ്യാജവാര്‍ത്തയുമായി ബന്ധപ്പെടുത്താനും ശ്രമിച്ചു. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ പ്രദര്‍ശിപ്പിച്ച കണക്കുകള്‍ 2011 മുതല്‍തന്നെ സാമൂഹിക മാധ്യമത്തിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും പ്രചരിപ്പിച്ചുപോരുന്ന ഒന്നായിരുന്നു. ഇതിനെതിരേ കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് നിരവധി പരാതികള്‍ പോപുലര്‍ ഫ്രണ്ട് നല്‍കിയിട്ടുണ്ട്. നുണക്കഥ പ്രേക്ഷകര്‍ക്ക് വിളമ്പിയ ചാനല്‍ അതേസമയം തങ്ങള്‍ക്ക് ലഭിച്ച രേഖകളുടെ ആധികാരികത പരിശോധിക്കാനും തയ്യാറായില്ല.ഈ ആരോപണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുമ്പ് പോപുലര്‍ ഫ്രണ്ട് നല്‍കിയ വിയോജനക്കുറിപ്പും ടൈംസ് നൗ അവഗണിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പതിനഞ്ച് ദിവസത്തിനകം നിരുപാധികമായി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് നോട്ടീസയച്ചത്. ഇതിനുമുമ്പ് പോപുലര്‍ ഫ്രണ്ട് 10 ദിനപത്രങ്ങള്‍ക്കെതിരേ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രസ്തുത പത്രങ്ങള്‍ക്ക് പ്രസ് കൗണ്‍സില്‍ താക്കീത് നല്‍കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക