|    Oct 18 Thu, 2018 7:26 pm
FLASH NEWS
Home   >  National   >  

അടിയില്‍ മൃതദേഹം കുടുങ്ങിയതറിയാതെ കെഎസ്ആര്‍ടിസി ബസ് ഓടിയത് 70 കിലോമീറ്റര്‍

Published : 4th February 2018 | Posted By: mi.ptk

ബംഗളൂരു: അടിയില്‍ മൃതദേഹം കുടുങ്ങിയതറിയാതെ കെഎസ്ആര്‍ടിസി ബസ് ഓടിയത് 70 കിലോമീറ്റര്‍. കര്‍ണാടക കോര്‍പ്പറേഷന്റെ നോണ്‍ എസി ലോഫ് ളോര്‍ ബസാണ് അടിയില്‍ മൃതദേഹം കുടങ്ങിയതറിയാതെ കിലോമീറ്ററോളം ഓടിയത്. മൈസൂരില്‍ നിന്ന് മാണ്ഡ്യ ചന്നപ്പട്ടണം വഴി ബംഗളൂരുവിലേക്ക് പോകുന്ന ബസിലാണ് മൃതദേഹം കുടുങ്ങിയത്. മൊഹിനുദ്ദീന്‍ എന്ന ഡ്രൈവറാണ് ബസ് ഓടിച്ചിരുന്നത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ബസ് ചന്നപ്പട്ടണത്തെത്തിയപ്പോള്‍ വലിയ ശബ്ദം കേട്ടിരുന്നതായി ഡ്രൈവര്‍ പറഞ്ഞു. എന്നാല്‍ കല്ലോ മറ്റോ തട്ടിയതാകാം എന്നുകരുതി ബസ് നിര്‍ത്തിയില്ല. റിയര്‍ വ്യു മിററിലൂടെ നോക്കിയപ്പോള്‍ ഒന്നും കണ്ടില്ലെന്നും അതിനാലാണ് യാത്ര തുടര്‍ന്നതെന്നും ഡ്രൈവര്‍ പറഞ്ഞു.  ശനിയാഴ്ച പുലര്‍ച്ചെ 2.35ഓടെ ബസ് ബംഗളൂരുവിലെത്തി. ബസ് നിര്‍ത്തിയ ശേഷം ഡ്രൈവര്‍ ഉറങ്ങാന്‍ പോയി. പിന്നീട് രാവിലെ എട്ടുമണിയോടെ ബസ് കഴുകാന്‍ ആളെത്തിയപ്പോഴാണ് അടിയില്‍ മൃതദേഹം കണ്ടത്. 30നും 40നും ഇടയില്‍ പ്രായമുള്ളയാളുടേതാണ് മൃതദേഹമെന്ന് പോലീസ് പറഞ്ഞു. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss